Image

ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍

അനില്‍ പെണ്ണുക്കര Published on 30 July, 2017
ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍
ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അതു വ്യക്തികളെ വളരുവാന്‍ ഏറെ സഹായിക്കുമെന്ന് ഒ.രാജഗോപാല്‍ എം.എല്‍ എ.

ഒന്നാം അമേരിക്കന്‍ നായര്‍ സംഗമം തുരുവനന്തപുരം റസിഡന്‍സി ടവറില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വ്യക്തിയും ജനിക്കുന്ന സമുദായം അവന്റെ വളര്‍ച്ചയ്ക്ക് വലിയ പങ്കു വഹിക്കുന്നുണ്ട്. അപ്പോള്‍ വ്യക്തി സമുദായത്തിനു വേണ്ടിയും പ്രവര്‍ത്തിക്കണം.

സാമൂഹ്യ പ്രവര്‍ത്തകനാകാന്‍ തന്നെ പ്രേരിപ്പിച്ചത് മന്നത്തു പത്മനാഭന്റെ ഈ ചിന്താഗതി ആയിരുന്നു. സമൂഹം വളരുമ്പോള്‍ അവിടെയുള്ള സമുദായങ്ങളുടെ വളര്‍ച്ച കൂടിയാണ് അത് സൂചിപ്പിക്കുന്നത്. അതുകൊണ്ടു അമേരിക്കയില്‍ ജീവിക്കുമ്പോളും നമ്മുടെ സമുദായത്തിന് വേണ്ടിയും ചിലതു ചെയ്യുവാന്‍ സാധിക്കുന്നത് വലിയ സാമൂഹ്യ പ്രവര്‍ത്തനം കൂടിയാണ്.

ഒന്നാം അമേരിക്കന്‍ നായര്‍ സംഗമം തിരുവനന്തപുരത്തു നടക്കുമ്പോള്‍ അതിയായ സന്തോഷമുണ്ടെന്നും ഇത്തരമൊരു പരിപാടി നടത്തുവാന്‍ സഹായങ്ങള്‍ നല്‍കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍ പറഞ്ഞു. താന്‍ ഒരു നായര്‍ സമുദായ അംഗമാണ് എന്നു പലര്‍ക്കും അറിയില്ലായിരുന്നു. പേരിന്റെ പ്രത്യേകത കൊണ്ടാവാം അങ്ങനെ സംഭവിച്ചത്. അമേരിക്കയില്‍ എന്‍ എസ് എസിന്റെ ഒരു മീറ്റിങിന് ചെന്നപ്പോള്‍ ആണ് ഈ വിവരം പറഞ്ഞത്. പിന്നീട് നായരായി എന്നെ അടുത്ത സമ്മേളനത്തില്‍ ക്ഷണിച്ചതായും അദ്ദേഹം തമാശയായി പറഞ്ഞു.

ഓരോ സമുദായങ്ങളും മുന്നോട്ടു വയ്ക്കുന്ന ചിന്ത ഓരോ സംസ്‌കാരമാണ് അതുകൊണ്ടാണ് നമുക്ക് വൈവിധ്യമുള്ള ഒരു സമൂഹത്തെ കാണുവാന്‍ സാധിക്കുന്നത്. അതു നമ്മുടെ നാടിനു ഗുണം മാത്രമേ ചെയ്തിട്ടുള്ളൂ. ആ നന്മയ്ക്കു നാം ഓരോരുത്തരും ഭാഗമാകുന്നു എന്ന് മാത്രം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നായര്‍ സംഗമം ചെയര്‍മാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മിനി നായര്‍ അറ്‌ലാന്റ സ്വാഗതവും കേണല്‍ സതീഷ് നായര്‍ നന്ദിയും അറിയിച്ചു.

അമേരിക്കയില്‍ നിന്നെത്തിയ കലാകാരമാരും കലാകാരികളും അവതരിപ്പിച്ച കലാ പരിപാടികളും, മലയാളി മങ്ക മത്സരവും തിരുവല്ല സാബുവിന്റെ മെഗാഷോയും നടന്നു. 
ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍ഓരോ സമുദായവും ഓരോ സംസ്‌കാരമാണ്, അത് വ്യക്തിയെ വളരുവാന്‍ സഹായിക്കും: ഒ.രാജഗോപാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക