Image

മലയാള നാടിനേയും അമേരിക്കയേയും ഒരുപോലെ സ്‌നേഹിക്കുന്ന ക്രിസ്തീയ ഗായകന്‍ സാം കെ ഉമ്മന്‍

എബി മക്കപ്പുഴ Published on 30 July, 2017
മലയാള നാടിനേയും അമേരിക്കയേയും ഒരുപോലെ സ്‌നേഹിക്കുന്ന ക്രിസ്തീയ ഗായകന്‍ സാം കെ ഉമ്മന്‍
ഡാളസ്: 1978 യില്‍ അമേരിക്കയില്‍ പ്രവാസ ജീവിതം ആരംഭിക്കുകയും, മുപ്പതില്‍പരം വര്‍ഷം ഡാലസില്‍ കുടുംബമായി താമസിച്ചു, നേരത്തെ ഔദോഗിക ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങിയ സാം കുഞ്ഞിന് ഡാളസിലെ മലയാളികള്‍ എന്നും സുഹൃത്തുക്കളാണ്.

ഭാര്യ മറിയമ്മയോടൊപ്പം ആറു മാസം നാട്ടിലും ആറു മാസം അമേരിക്കയിലുമായി കഴിഞ്ഞു വരുന്ന സംകുഞ്ഞിനു നാട്ടിലും അമേരിക്കയിലുമായി ധാരളം സംഗീത ശിഷ്യഗണങ്ങളുണ്ട്.

മാര്‍ത്തോമ സഭയുടെ ആദ്യകാല സുവിശേഷ പ്രവര്‍ത്തകനും, ധാരാളം ക്രിസ്തീയ ഗാനങ്ങള്‍ രചിച്ചു വിശ്വാസ സമൂഹത്തിന്റെ പ്രശക്തി പിടിച്ചു പറ്റിയ സാധു കൊച്ചുകുഞ്ഞു ഉപദേശിയുടെ അരുമ ശിഷ്യ ഗണത്തിലുണ്ടായിരുന്ന പരേതനായ കെ പി ഉമ്മനുപദേശിയുടെ മകനാണ് സാം കുഞ്ഞു എന്ന ഓമനപ്പേരിലറിയപ്പെടുന്ന ശ്രീ.സാം കെ ഉമ്മന്‍.

സംഗീത ടീച്ചര്‍ ആയിരുന്ന സംകുഞ്ഞിന്റെ അമ്മ റേച്ചല്‍ ഉമ്മന്‍ ശാസ്ത്രീയ സംഗീതത്തില്‍ ധാരളം പുരസ്കാരങ്ങള് നേടിയെടുത്തിട്ടുള്ള ആദ്യ കല മാര്‍ത്തോമ സഭ വിശ്വാസിയായിരുന്നു. കെ പി ഉമ്മനുപദേശിയുടെയും , റേച്ചല്‍ ഉമ്മന്റേയും മകനായി ജനിച്ചതില്‍ അഭിമാനം കൊള്ളുന്നതായി ശ്രീ സംകുഞ്ഞിന്റെ സംസാരങ്ങളിലൂടെ മനസ്സിലാക്കാം.

മാവേലിക്കരയില്‍ ജനിച്ചു വളര്‍ന്ന സാം കുളക്കട ഹൈസ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം, അമ്മയുടെ കൂടെ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്നു.രാജ്യ രക്ഷ വിമാന സേനയിലെ എഞ്ചിനീയര്‍ വിഭാഗത്തില് ഔദോഗിക ജീവിതം ആരംഭിച്ച സാം കുവൈറ്റിലേക്കും, പിന്നീട് അമേരിക്കയിലേക്കും കുടിയേറി. 30 വാര്ഷത്തോളം ഗാന പരിശീലകനായി ഡാളസിലെ മാര്‌ത്തോമ പള്ളികളില് സേവനം അനുഷ്ടിച്ച സാം ഇപ്പോള് കലയപുരം മാര്‌ത്തോമ ചര്ച്ചിലെ ഗാന പരിശീലകനാണ്.

ചിര കാല സ്വപ്നം, ദൈവ പുത്രന്‍, ദൈവ മഹത്വം, സൃഷ്ടിയെ തേടി,പരിവാദിനം, ക്രിസ്തീയ ഗാന നിധി തുടങ്ങിയ ക്രിസ്തിയ ഗാനങ്ങളുടെ സി ഡി പുറത്തിറാക്കിയ സാം പുതിയ ക്രിസ്തീയ ആല്‍ബം പുറത്തിറക്കുന്നതിലുള്ള വ്യഗ്രതയിലാണ്.
മലയാള നാടിനേയും അമേരിക്കയേയും ഒരുപോലെ സ്‌നേഹിക്കുന്ന ക്രിസ്തീയ ഗായകന്‍ സാം കെ ഉമ്മന്‍മലയാള നാടിനേയും അമേരിക്കയേയും ഒരുപോലെ സ്‌നേഹിക്കുന്ന ക്രിസ്തീയ ഗായകന്‍ സാം കെ ഉമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക