Image

ഹൂസ്റ്റന്‍ സെന്റ് മേരീസില്‍ 15 നോമ്പും, പെരുന്നാളും ഓഗസ്റ്റ് 1 മുതല്‍

ജീമോന്‍ റാന്നി Published on 30 July, 2017
ഹൂസ്റ്റന്‍ സെന്റ് മേരീസില്‍ 15 നോമ്പും, പെരുന്നാളും ഓഗസ്റ്റ് 1 മുതല്‍
ഹൂസ്റ്റന്‍ : പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളും 15 നോമ്പാചരണവും ഓഗസ്റ്റ് ഒന്നു മുതല്‍ പതിനഞ്ചു വരെ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ദക്തിസാന്ദ്രമായി ആചരിക്കും. പുതിയ ദേവാലയത്തിലെ ഇടവകയുടെ ആദ്യ പെരുനാള്‍ 19, 20 തീയതികളിലും നടത്തും. ദിവസവും വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്‌കാരം ഉണ്ടായിരിക്കും. ഞായറാഴ്ച രാവിലെ 8.30നുള്ള കുര്‍ബാനയ്ക്ക്കു പുറമെ എല്ലാ ബുനാഴ്ചയും മറ്റു പെരുന്നാള്‍ ദിവസങ്ങളിലും വൈകിട്ട് 7 മണിക്കു സന്ധ്യാ നമസ്‌കാരത്തെ തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും പരിശുദ്ധ  ദൈവ മാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ഥനയും ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെ ഭക്തജനങ്ങള്‍ക്ക് പ്രാര്‍ഥനയ്ക്ക്കായി ദേവാലയും തുറന്നു നല്‍കുമെന്നു വികാരി ഫാ. പി.എം. ചെറിയാന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ പള്ളി വെബ് സൈറ്റില്‍ ലഭ്യമാണ്.

website: www.stmarysorthdoxhouston.org

Address
9915 Belknap road,
Sugar land , tx. 77498



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക