Image

ശ്രേയ ഘോഷാലിന്റെ സ്വരമാധുരിയില്‍ ‘ക്യാപ്റ്റനി’ലെ ആദ്യ ഗാനം

Published on 31 July, 2017
ശ്രേയ ഘോഷാലിന്റെ സ്വരമാധുരിയില്‍ ‘ക്യാപ്റ്റനി’ലെ ആദ്യ ഗാനം

മലയാളികളുടെ അഭിമാനമായിരുന്ന ഫുട്‌ബോള്‍താരം പിവി സത്യന്റെ ജീവിതം പറയുന്ന ചിത്രമാണ് ക്യാപ്റ്റന്‍. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തെത്തി. പാല്‍തിര പാടും എന്ന മനോഹരഗാനത്തിന്റെ ടീസറാണ് എത്തിയിരിക്കുന്നത്.

ശ്രേയ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം ഒരുക്കിയിരിക്കുന്നത്.

അനു സിതാരയാണ് ചിത്രത്തിലെ നായിക. 10 കോടിയിലധികം ചെലവു വരുന്ന ചിത്രം ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജ് നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക