Image

50 സെക്കന്റ് അഭിനയത്തിന് നയന്‍സിന്റെ പ്രതിഫലം 5 കോടി

Published on 31 July, 2017
50 സെക്കന്റ് അഭിനയത്തിന് നയന്‍സിന്റെ പ്രതിഫലം 5 കോടി

തെന്നിന്ത്യയില്‍ നായകന്മാരോളം പോന്ന നടിയാണ് നയന്‍താര. താരത്തിന്റെ ഇപ്പോഴുള്ള ചിത്രങ്ങളില്‍ നായകന്‍ ഉണ്ടാവാറില്ല. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നായികമാരുടെ പട്ടികയില്‍ ഒന്നാമതാണ് നയന്‍സിന്റെ സ്ഥാനം.

സിനിമ കൂടാതെ പരസ്യ ചിത്രങ്ങളിലും നയന്‍താര അഭിനയിക്കുന്നുണ്ട്. നിലവില്‍ ജി ആര്‍ ടി ജ്വലറിയുടെയും ടാറ്റ സ്‌കൈയുടെയും ബ്രാന്‍ഡ് അംബാസിഡറാണ് താരം. ടാറ്റ സ്‌കൈയുടെ പുതിയ പരസ്യത്തില്‍ അഭിനയിക്കാന്‍ നയന്‍സ് വാങ്ങിയ പ്രതിഫലമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. അതും വെറും 50 സെക്കന്റ് മാത്രം.

രണ്ടു ദിവസത്തെ കാള്‍ ഷീറ്റാണു ടാറ്റ് സ്‌കൈയുടെ പരസ്യത്തിനായി കൊടുത്തിരിക്കുന്നത്. അഞ്ച് കോടി രൂപയാണ് ഇതിനായി നയന്‍താര വാങ്ങിയതെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തമിഴ്‌തെലുങ്ക് സിനിമയ്ക്കു വേണ്ടി നയന്‍സ് മൂന്നുനാല് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത് എന്നാണ് കോളിവുഡ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക