Image

ഉദാരവത്കരണത്തിന് എതിരായിരുന്നെന്ന് ടാറ്റ

Published on 04 March, 2012
ഉദാരവത്കരണത്തിന് എതിരായിരുന്നെന്ന് ടാറ്റ
ജാംഷഡ്പൂര്‍: ഉദാരവത്കരണത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് യാഥാസ്ഥിതിക സമീപനമായിരുന്നെന്ന് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. എന്നാല്‍ 1991ല്‍ ഇന്ത്യന്‍ സമ്പദ്ഘടന ലോകത്തിനായി തുറന്നിട്ടതോടെ തങ്ങള്‍ സമീപനം മാറ്റുകയായിരുന്നു. 

വിപണി തുറന്നശേഷം, മറ്റു കമ്പനികളെക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാന്‍ തങ്ങള്‍ക്കായി. 1992ല്‍ 500 കോടി ഡോളറായിരുന്നു ടാറ്റയുടെ വലിപ്പമെങ്കില്‍ ഇപ്പോഴത് 10,000 കോടി ഡോളറായി. 

തന്റെ പിന്‍ഗാമിയായ സൈറസ് മിസ്ത്രിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക