Image

സാം ബ്രൗണ്‍ ബാക്ക് ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം അംബാസഡര്‍

പി. പി. ചെറിയാന്‍ Published on 01 August, 2017
സാം ബ്രൗണ്‍ ബാക്ക് ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം അംബാസഡര്‍
വാഷിങ്ടന്‍: കാന്‍സസ് ഗവര്‍ണര്‍ സാം ബ്രൗണ്‍ ബാക്കിനെ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം അംബാസഡറായി പ്രസിഡന്റ് ട്രംപ് നോമിനേറ്റ് ചെയ്തു. ജൂലൈ അവസാനവാരമാണ് പ്രഖ്യാപനമുണ്ടായത്. രാജ്യാന്തര മനുഷ്യാവകാശങ്ങള്‍ക്കും മത പീഡനം അനുഭവിക്കുന്നവര്‍ക്കും വേണ്ടി ശക്തമായി നിലകൊള്ളുന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സുപ്രധാന തസ്തികയിലാണ്  മുന്‍ സെനറ്ററും ഇപ്പോള്‍ ഗവര്‍ണറുമായിരിക്കുന്ന സാം ബ്രൗണ്‍ ബാക്കിനെ ട്രംപ് നോമിനേറ്റ് ചെയ്തിരിക്കുന്നത്.

മത സ്വാതന്ത്ര്യത്തിനും മനുഷ്യ ജീവന്റെ സംരക്ഷണത്തിനുവേണ്ടി വര്‍ഷങ്ങളായി അക്ഷീണം പ്രവര്‍ത്തിക്കുന്ന സാം ഈ സ്ഥാനത്തിന് തികച്ചും യോഗ്യ നാണെന്നാണ് കന്‍സാസ് സെനറ്റര്‍ പിറ്റ് റോബര്‍ട്ട് പറഞ്ഞത്. സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ സ്ഥിരീകരണം ലഭിച്ചതിനുശേഷം ഗവര്‍ണര്‍ സ്ഥാനം ഒഴിയുമെന്നാണ് കണക്കാക്കുന്നത്. പ്രസിഡന്റ് ട്രംപ് മത സൗഹൃദം നിലനിര്‍ത്തുവാന്‍ പ്രതിജ്ഞാബദ്ധനാണന്നാണ് ഈ നിയമനത്തിലൂടെ തെളിയിച്ചിരിക്കുന്നതെന്ന് ഫാമിലി പോളസി അലയന്‍സ് പ്രസിഡന്റ് എറിക് അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക