Image

ജര്‍മനിയിലെ ജനസംഖ്യയില്‍ 22.5 ശതമാനം വിദേശ പശ്ചാത്തലമുള്ളവര്‍

ജോര്‍ജ് ജോണ്‍ Published on 01 August, 2017
ജര്‍മനിയിലെ ജനസംഖ്യയില്‍ 22.5 ശതമാനം വിദേശ പശ്ചാത്തലമുള്ളവര്‍
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും പുതിയ ജനസംഖ്യാ കണക്കില്‍ 18.6 മില്യന്‍ ജനങ്ങള്‍ വിദേശ പശ്ചാത്തലമുള്ളവരാണെന്ന് ജര്‍മന്‍ സ്റ്റാറ്റിക്‌സ് ബ്യൂറോ വെളിപ്പെടുത്തി. ഇത് ഇപ്പോഴത്തെ എട്ട് കോടി പതിമൂന്ന് ലക്ഷത്തി ഇരുപത്തി ഒമ്പതിനായിരുത്തി അറുന്നൂറ്റി നാല്പത്തിനാല് (81329644)
ല്‍ 22.5 ശതമാനമാണ്. ഇത് 2015 ലെ വിദേശ പശ്ചാത്തലമുള്ളവരുടെ ജനസംഖ്യാ കണക്കില്‍ നിന്നും 8.5 ശതമാനം വര്‍ദ്ധനവാണ്.

ഈ വര്‍ദ്ധനവില്‍ 2.3 മില്യണ്‍ ആളുകള്‍ കിഴക്കന്‍ യൂറോപ്യന്‍, പഞ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ്. ആഫ്രിക്കയില്‍ നിന്നും 740.000 ആള്‍ക്കാരാണ്  ജര്‍മനിയില്‍ കുടിയേറിയത്. ഇത് 1995 വര്‍ഷത്തിന് ശേഷം നടന്ന റിക്കാര്‍ഡ് കുടിയേറ്റ വര്‍ദ്ധനവാണ്. ജര്‍മനിയില്‍ കുടിയേറിയതില്‍ ഭൂരിപക്ഷവും വര്‍ദ്ധിച്ച സാമ്പത്തിക ലാഭത്തിന് വേണ്ടി വന്നവരാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി വന്ന അഭയാര്‍ത്ഥികളും ഈ വര്‍ദ്ധനവില്‍ ഒരു ഘടകമാണ്.  
 


ജര്‍മനിയിലെ ജനസംഖ്യയില്‍ 22.5 ശതമാനം വിദേശ പശ്ചാത്തലമുള്ളവര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക