Image

മണ്ണും മനസും പങ്കുവയ്ക്കാതെ ഫൊക്കാന (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 01 August, 2017
മണ്ണും  മനസും പങ്കുവയ്ക്കാതെ ഫൊക്കാന (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
മലയാളത്തിന്റെ എക്കാലത്തെയും പ്രിയ കവി വയലാര്‍ രാമവര്‍മ്മ പാടിയത് ഓര്‍ക്കുന്നു.

മനുഷ്യന്‍ മതങ്ങളെ സൃഷ്ട്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ട്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ് പങ്കുവച്ചു ..മനസ് പങ്കുവച്ചു ...

മണ്ണും മനസും പങ്കുവച്ചു എന്ന് എത്ര വേദനയോടെയാണ് വയലാര്‍ എഴുതിയത്. ജാതി  മത ധ്രുവീകരണങ്ങള്‍ ഇന്ന് ലോകത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുന്നു. നമ്മുടെ ജന്മ നാട്ടിലും അതിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. ഒരു പക്ഷെ പ്രവാസി മലയാളികളില്‍ ആകാം ഒരു പക്ഷെ  ഇത്തരം ചിന്തകള്‍ ഇല്ലാതിരിക്കുന്നുള്ളു. 1980 കാലഘട്ടങ്ങളില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ജാതി മത സമുദായങ്ങളുടെ പേരില് നിരവധി സംഘടനകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഈ സാഹചര്യത്തിലാണ് ഒരു സാംസ്‌കാരിക സംഘടയെ കുറിച്ച് അന്നത്തെ അമേരിക്കന്‍ അംബാസഡര്‍ ആയിരുന്ന കെ .ആര്‍  നാരായണന്‍ ആയിരുന്നു ഒരു മലയാളി കൂട്ടായ്മയെ കുറിച്ച് ചിന്തിക്കുവാന്‍ ഡോ: അനിരുദ്ധനെ പോലെയുള്ളവരെ പ്രേരിപ്പിച്ചത്.

 മലയാളികള്‍ക്ക് ഭിന്നിപ്പും സ്വാര്‍ത്ഥമായ സംഘടിക്കലല്ല,  മറിച്ച് അതിരുകളില്ലാത്ത സംഘ ശക്തിയായി മാറുന്ന സംഘടനയുടെ അവബോധവും  വടക്കെ ഇന്ത്യന്‍ ലോബികള്‍ക്കു മലയാളികളോട് ഉണ്ടായിരുന്ന  അവഗണയും അവസാനിപ്പിക്കുക എന്ന ലക്ഷ്യവും ഫൊക്കാനയുടെ പിറവിക്കു പിന്നിലുണ്ട് .ഇത് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ സാധിച്ചതാണ് ഫൊക്കാനയെ ജനകീയമാക്കിയത്. അതിരുകള്‍ക്കും വിഭാഗീയതകള്‍ക്കും എതിരെ ശബ്ദമാകാന്‍   കഴിഞ്ഞത് പല പ്രസ്ഥാനങ്ങള്‍ക്കും പ്രചോദനമായി. അമേരിക്കന്‍ മലയാളികളുടെ സംഘടിത ശക്തിക്കും സംഘടനാ താല്പര്യങ്ങള്‍ക്കും നിമിത്തമായത്   ഫൊക്കാനയുടെ രൂപീകരണമാണ്.

നാളിതുവരെയുള്ള  ഫൊക്കാനയുടെ വളര്‍ച്ചയില്‍ നിരവധി വിഷമ സന്ധികളും ഉണ്ടായിട്ടുണ്ട് .ഇത് ഈ സംഘടനയ്ക്ക് വലിയ  മുതല്‍കൂട്ടാകുകയായിരുന്നു  .ഈ കരുത്താണ് ഫൊക്കാനയുടെ ശക്തിമന്ത്രം. ഇത് സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ സംഘടിപ്പിച്ച് ആര്ജിച്ചതാണ്. കുട്ടികള്‍, ചെറുപ്പക്കാര്‍, വനിതകള്‍ , അങ്ങനെ ആബാലവൃദ്ധം ജനങ്ങളെയും നമ്മള്‍ ഫോക്കാനയ്‌ക്കൊപ്പം കൂട്ടി. അവര്ക്ക് അവസരങ്ങള്‍ നല്കി അവരെ വളര്ത്തിയെടുക്കുവാന്‍ ശ്രെമിക്കുകയും , താരങ്ങളാകുകയും ചെയ്യുന്നു. അവിടെയാണ് ഫൊക്കാന എന്ന പ്ലാട്‌ഫോമിന്റെ    പ്രസക്തി.

വടക്കേ അമേരിക്കന്‍ മലയാളികളുടെ കലാബോധത്തിനു പുതിയ ഊടും പാവും  നല്കിയ കേന്ദ്ര ബിന്ദുവാണ് ഫൊക്കാന . അമേരിക്കയിലെ എല്ലാ സംസ്ഥാനത്തുമുള്ള അംഗ സംഘടനകള്‍ക്ക് ഫൊക്കാന നേതൃത്വം നല്‍കുന്നു . ഫൊക്കാന നാളിതുവരെ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ചതും നാളെ ലോകത്തിനു കാട്ടികൊടുക്കാവുന്നതുമായ ഒരുകാര്യം ചുറുച്ചുറുക്കുള്ള ചെറുപ്പക്കാരെ കാലത്തിനു സമ്മാനിക്കാനായി എന്നതാണ്. ഫൊക്കാനയില്‍ നിന്ന് കിട്ടിയ സാംസ്‌കാരിക പാരമ്പര്യം ,കലാചാതുരി ,നേതൃത്വ ഗുണം ഒക്കെ ജീവിതത്തിലും ,ഉദ്യോഗസ്ഥ രംഗത്തും പ്രകടിപ്പിക്കുന്നതിന് പിന്നില്‍ ഈ അമ്മയുടെ കരുതലുണ്ട്. ഒരു
സംഘനയുടെ ലക്ഷ്യം എന്നത് സമൂഹത്തിനു വേണ്ടി എന്ത് ചെയ്തു എന്ന് മാത്രമല്ല എന്തും ചെയ്യാനുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുവാന്‍ ആ സംഘടനയ്ക്ക് കഴിഞ്ഞോ എന്നും കൂടിയാണ്. അതില്‍ ഫൊക്കാന വിജയിച്ചു എന്ന് തന്നെയാണ് എന്റെ വിശ്വാസം. അവിടെ ഫോക്കാനയ്ക്ക് തണലും കരുത്തുമേകിയത് നമ്മുടെ സ്വന്തം മലയാളമാണ്.

ആ മലയാളത്തിനു വേണ്ടി ഫോക്കാനയോളം സംഭാവനകള്‍ നല്കിയ വേറെ ഒരു സംഘടനയും ലോകത്ത് തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു പക്ഷെ അന്ന് മുതല്‍ ഇന്നുവരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ഫോക്കനയോളം സജീവമായി കേരളാ സമൂഹത്തില്‍ ഇടപെട്ട മറ്റൊരു പ്രവാസി സംഘടനയും ഉണ്ടാവില്ല. പ്രക്ത്യക്ഷമായും പരോക്ഷമായും കേരളീയ സമൂഹത്തില്‍ ഫൊക്കാന നടത്തിയ ഇടപെടലുകള്‍ വളരെ വലുതാണ്. ഫൊക്കാനയുടെ രൂപീകരണന കാലമായ 1983 കളിലാണ് കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വീടുകള നിര്‍മ്മിച്ച് നല്കുന്നതിനുള്ള ലക്ഷം വീട് പദ്ധതിക്ക് തുടക്കമാകുന്നത്. സര്ക്കാര് ആസൂത്രണം ചെയ്തു വിജയകരമായി നടപ്പിലാക്കിയ പദ്ധതിക്ക് ഫൊക്കാന സഹായമെത്തിച്ചുകൊണ്ട് തുടങ്ങിയ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും  തുടരുന്നു.

പിന്നീട് എല്ലാ കമ്മിറ്റികളും ഭവന പദ്ധതികള്‍, ആരോഗ്യ പദ്ധതികള്‍, തുടങ്ങി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കൂട്ടായ്മ നെതൃ ത്വം നല്കി.. ഫൊക്കാനയുടെ സാന്ത്വനം ആരൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടോ അവര്‍ക്കെല്ലാം അവ എത്തിക്കുവാന്‍ ഫൊക്കാനായുടെ നാളിതുവരെയുള്ള കമ്മിറ്റികള്‍ ശ്രേമിച്ചിട്ടുണ്ട്. വേദന അറിയുന്നവനെ അറിയുന്നവനാണല്ലോ യഥാര്‍ത്ഥ മനുഷ്യന്‍ . അവനെയാണ് ഈശ്വരന് ഇഷ്ട്ടവും. അതുകൊണ്ടുതന്നെ ഫൊക്കാനയുടെ നേരെ നീട്ടുന്ന കരങ്ങള്‍ക്ക് എല്ലാ സഹായവും ഞങ്ങള്‍ എത്തിച്ചു നല്കുന്നു. ഇതിനു ഫൊക്കാനയുടെ അംഗ സംഘടനകള്‍ , ഫോക്കാനയെ സ്‌നേഹിക്കുന്ന നല്ലവരായ അമേരിക്കന്‍ മലയാളികള്‍ എന്നിവരുടെ സഹായം വളരെ വലുതാണ്.

ഇന്നു ഫൊക്കാനയ്ക്കു കേരള സമൂഹത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം ഉണ്ട്. ഇത്  ഫൊക്കാനയുടെ പ്രവര്‍ത്തനം കോണ്ടു ഉണ്ടാക്കി എടുത്താണ്. ഫൊക്കാനയില്‍   സാമുദായിക ഐക്യമുണ്ട്. ആരെങ്കിലും എവിടെയെങ്കിലും നിന്ന് അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ ക്ഷയിച്ച്  പോകുന്ന  ശക്തിയല്ല ഫൊക്കാനയുടേത്.  സാംസ്‌കാരിക സംഘടനകള്‍ നടത്തുന്ന പല കാര്യങ്ങളും ഇന്ന് സാമുദായിക സംഘടനകള്‍  നടപ്പാക്കാന്‍  ശ്രമിക്കുകയാണ്. ജാതി മത സംഘടനകളുടെ കടന്നു കയറ്റം അമേരിക്കയിലെ സാംസ്‌കാരിക സംഘടനകളെ ബാധിക്കാതിരിക്കാന്‍  നാം ശ്രേദ്ധിക്കേണ്ടതുണ്ട്.

മണ്ണും  മനസും പങ്കുവയ്ക്കാതെ ഫൊക്കാന (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക