Image

നായര്‍ സംഗമം 2018 ഒരുക്കം തുടങ്ങി: പ്രസിഡന്റ് എം എന്‍ സി നായര്‍

പി. ശ്രീകുമാര്‍ Published on 01 August, 2017
നായര്‍ സംഗമം 2018 ഒരുക്കം തുടങ്ങി: പ്രസിഡന്റ് എം എന്‍ സി നായര്‍
അടുത്ത വര്‍ഷം ചിക്കാഗോയില്‍ നടക്കുന്ന നായര്‍ സംഗമത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് എന്‍എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് എം എന്‍ സി നായര്‍ കേരളത്തിലെത്തിയത്. പെരുന്നയില്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച, സുരേഷ് ഗോപി ഉള്‍പ്പെടെ കണ്‍വന്‍ഷനില്‍ പങ്കെടുക്കേണ്ട അതിഥികളെ നേരിട്ടു ക്ഷണിക്കല്‍, സ്‌പോണ്‍സര്‍മാരുമായി കരാര്‍ ഉറപ്പിക്കല്‍. തുടങ്ങി വിവിധ കാര്യങ്ങള്‍ക്കായി എത്തിയ എം എന്‍ സി നായര്‍ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നിന്ന്

?അമേരിക്കയില്‍ ഒരാളുടെ ജാതിയോ മതമോ വംശമോ ചോദിക്കുന്നത് നിയമ വിരുദ്ധമാണ്. അങ്ങനെ ഒരു രാജ്യത്ത് ജാതി സംഘടന പ്രവര്‍ത്തിക്കുന്നതെങ്ങനെ

അമേരിക്കയില്‍ സര്‍ക്കാര്‍ സംവിധാനം ജാതിയോ മതമോ തെളിയിക്കുന്ന ഒരു രേഖയും ആര്‍ക്കും നല്‍കുകയില്ല. പഠനം, ജോലി തുടങ്ങിയ കാര്യങ്ങള്‍ക്ക് ജാതിയോ മതമോ വംശമോ പരിഗണിക്കുന്നത് ഗുരുതരമായ നിയമ ലംഘനമാണ്. വംശീയമായി ഒരാളെ അധിക്ഷേപിക്കുന്നതും അമേരിക്കയില്‍ കുറ്റകരമാണ്. എന്നാല്‍ സാമുദായികമായി സംഘടിക്കുന്നതിനോ പ്രവര്‍ത്തിക്കുന്നതിനോ നിയന്ത്രണമില്ല. അത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ സമൂഹവും സര്‍ക്കാര്‍ സംവിധാനങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അത്തരം സംഘടനകള്‍ക്ക് സര്‍ക്കാരിന് നികുതി നല്‍കാതെ പ്രവര്‍ത്തിക്കാനും തുച്ഛമായ നിരക്കുകളില്‍ സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള വസ്തുവകകള്‍ ഉപയോഗിക്കാന്‍ അവസരങ്ങളും നല്‍കുന്നു.

? ചരിത്ര പരമായ കാരണങ്ങളും പാരമ്പര്യമായി പുലര്‍ത്തി പോരുന്ന ചില വിശ്വാസങ്ങളും കേരളത്തിലുള്ളവരെ ജാതിയുടെ പേരില്‍ പല വിഭാഗങ്ങളായി നില്‍ക്കാന്‍ പ്രേരിപ്പിച്ചേക്കാം. അമേരിക്കയിലെ സ്ഥിതി അതല്ലല്ലോ. ജാതി സംഘടനയ്ക്ക് പ്രസക്തിയുണ്ടോ.

വിവര സാങ്കേതിക വിദ്യ വിരല്‍തുമ്പില്‍ നില്‍ക്കുന്ന അമേരിക്കയില്‍ ജാതിപ്രസ്ഥാനങ്ങള്‍ അര്‍ത്ഥ ശൂന്യമെന്നു കരുതുന്നവര്‍ ഉണ്ട്. നമുക്കറിയാം. കുലം, ജാതി, മതം എന്നിവയൊക്കെ ഒരു യാഥാര്‍ത്ഥ്യമാണ്. ഒരാള്‍ തന്റെ കുലത്തിലും വംശത്തിലും രാഷ്ട്രത്തിലും ഒക്കെ അഭിമാനം കൊള്ളുന്നതില്‍ തെറ്റൊന്നുമില്ല. അവനുള്‍പ്പെടുന്ന സമൂഹത്തിന് ഗുണമേ ഉണ്ടാകു. ചെറിയ ലോകത്തില്‍ നിന്നേ ഒരാള്‍ക്ക് വലിയ ലോകത്തെക്കുറിച്ച് ചിന്തിക്കാനാകു. നാടു നന്നാക്കാനിറങ്ങും മുമ്പ് സ്വന്തം വീട് ശരിയാക്കണം എന്നായിരുന്നു ഇത്തരമൊരു ചോദ്യത്തോട് സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്‍ ഒരിക്കല്‍ പറഞ്ഞത്. പല ദേശങ്ങളില്‍ കുടിയേറി പാര്‍ത്തവരാണ് അമേരിക്കയിലെ ജനങ്ങള്‍. ജന്മദേശം, വംശം, ഭാഷ, മതം, ജാതി എന്നിവയെല്ലാം അടിസ്ഥാനമാക്കി പതിനായിരക്കണക്കിന് സംഘടനകളും അവിടെയുണ്ട്. അവയെല്ലാം ചേര്‍ന്നു ആ രാജ്യത്തിന്റെ സാമൂഹ്യ വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന പുരോഗതി വളരെ വലുതാണ്. വിവിധ തരത്തിലുള്ള സംഘടനകള്‍ക്ക് പരസ്പരം മനസ്സിലാക്കാനും, പൊതുവായ വിഷയങ്ങളി
ല്‍  ഒരുമിച്ചു പ്രവര്‍ത്തിക്കാനുമുള്ള അവസരങ്ങളുമുണ്ട്. എല്ലാ രാജ്യങ്ങളിലെയും വിവിധ തരം സംസ്‌കാരങ്ങളും ഭാഷകളും ആഘോഷങ്ങളും കലാരൂപങ്ങളും ഭക്ഷണ രീതികളും എല്ലാം ആസ്വദിക്കാന്‍ അവയില്‍ താല്പര്യമുള്ള എല്ലാവര്‍ക്കും അവസരം ലഭിക്കുന്നു.

?എന്‍എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സംഘടനാ സംവിധാനവും പ്രവര്‍ത്തനവും വിശദീകരിക്കാമോ.

അമേരിക്കയിലെയും കാനഡയിലെയും പ്രധാന നഗരങ്ങളിളില്ലാം നായര്‍ സംഘടനകളുണ്ട്. പ്രാദേശികമായി രൂപം കൊണ്ടവയും നായര്‍ സര്‍വീസ് സൊസൈറ്റി എന്നോ അതിനോട് സാമ്യമുള്ളതോ ആയ പേരുകളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. പേര് എന്തായാലും അവയെല്ലാം എന്‍.എസ്സ് .എസ്സ്. എന്ന പേരില്‍ തന്നെയാണ് തദ്ദേശീയമായി അറിയപ്പെടുന്നത്. ന്യൂയോര്‍ക്, ഷിക്കാഗോ, കാലിഫോര്‍ണിയ, ടൊറോന്റോ, ഹ്യൂസ്റ്റണ്‍, ഡാളസ്, പെന്‍സില്‍വാനിയ, ന്യൂ ജേഴ്‌സി, വാഷിംഗ്ടണ്‍, ഡെലവെയെര്‍ എന്നീ നഗരങ്ങളില്‍ എന്‍.എസ്സ് .എസ്സ്. പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ നടക്കുന്നു. ഈ സംഘടനകളെ യോജിപ്പിക്കുന്ന ദേശീയ സംഘടനയാണ് നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക . അമേരിക്കന്‍ ഭൂഖണ്ഡത്തിലെ നായര്‍ കുടുബംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ദ്വൈവാര്‍ഷിക കണ്‍വന്‍ഷനുകളാണ് പ്രധാന പരിപാടി.

കണ്‍വന്‍ഷനോടുബന്ധിച്ച നടത്തുന്ന വിവിധ പരിപാടികള്‍ ഭാരതീയ സംസ്‌ക്കാരത്തിന്റെ മഹത്വവും പാരമ്പര്യവും ഭാവി തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന തരത്തില്‍ സംഘടിപ്പിക്കുന്നതിന് അതത് കാലത്തെ ഭാരവാഹികള്‍ ശ്രദ്ധിച്ചിരുന്നു. മറ്റ് മലയാളി സംഘടനകള്‍ക്ക മാതൃകയാക്കാവുന്ന കണ്‍വന്‍ഷനുകളായി മുന്‍ കണ്‍വന്‍ഷനുകള്‍ മാറി. അമേരിക്കയിലെ സമുദായ അംഗങ്ങള്‍ക്ക്, പ്രത്യേകിച്ചും കുട്ടികള്‍ക്ക്, പാരമ്പര്യത്തിലും ആചാരങ്ങളിലും താല്പര്യം ഉണ്ടാക്കിയെടുക്കുക. ജീവകാരുണ്യ സഹായങ്ങളൊരുക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ക്കും വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങളും സൗകര്യങ്ങളും ഒരുക്കുക. കേരളത്തിലെയും അമേരിക്കയിലെയും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരസ്പരം സഹകരിക്കുവാന്‍ അവസരങ്ങള്‍ ഒരുക്കുക.

അമേരിക്കയിലെ കുട്ടികളില്‍ മലയാള ഭാഷയും ഹൈന്ദവ സംസ്‌കാരവും വളര്‍ത്താന്‍ സഹായിക്കുക. സമുദായത്തിലുള്ള ബിസിനസ്സ് ചെയ്യുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും പരസ്പര സഹായത്തോടെ വിദേശ ഇടപാടുകളില്‍ വളര്‍ച്ച നേടാന്‍ അവസരമൊരുക്കുക. തുടങ്ങി നിരവധി കാര്യങ്ങള്‍ സംഘടയുടെ പദ്ധതിയാണ്. വധൂവരന്മാരെ കണ്ടെത്തുന്നതിനായി സമുദായാംഗങ്ങളെ സഹായിക്കാന്‍ ംംം.ാമേൃശാീി്യ4ിമശൃ.െരീാ എന്ന സൈറ്റ് അടുത്തയിടെ ആരംഭിച്ചു. മികച്ച പ്രതികരണമാണ് കിട്ടുന്നത്. അതിനൊപ്പം അമേരിക്കയിലും കേരളത്തിലും നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാനും ഉദ്ദേശ്യമുണ്ട്. നാട്ടിലുള്ള സ്ഥലം പാവങ്ങള്‍ക്ക് നല്‍കാന്‍ വിട്ടുതരാന്‍ സന്നദ്ധത പ്രകടിപ്പിച്ച സമുദായാംഗങ്ങളുണ്ട്. കേരളത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തുന്ന സ്‌ക്കോളര്‍ഷിപ്പ് പദ്ധതിയാണ് മറ്റൊന്ന്. ഇതൊക്കെ മാതൃകാ പരമായി നടത്തുന്നതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.

?അടുത്ത കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍

എന്‍എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാലാമത് കണ്‍വന്‍ഷനാണ് അടുത്തവര്‍ഷം നടക്കുക. ചിക്കാഗോയില്‍ ഓക്ക് ബ്രൂക്കസ് ഹില്‍ട്ടണ്‍ ഹോട്ടലില്‍ ആഗസ്റ്റ് 10 11 12 തീയതികളിലാണ് കണ്‍വന്‍ഷന്‍ .പ്രസിഡന്റായ എനിക്കൊപ്പം അജിത്കുമാര്‍( ജനറല്‍ സെക്രട്ടറി), മഹേഷ് ഹരികൃഷ്ണന്‍ ( ട്രഷറര്‍ ) ഗോപിനാഥ കുറുപ്പ് ( വൈസ് പ്രസിഡന്റ്) പ്രമോദ് നായര്‍ ( ജോയിന്റ് സെക്രട്ടറി), ഹരി ശിവരാമന്‍ ( ജോയിന്റ് ട്രഷറര്‍) ആനന്ദ് നായര്‍, അപ്പുകുട്ടന്‍ നായര്‍, രമാ സുരേഷ്, സേതു പണിക്കര്‍, സന്തോഷ് പിള്ള, നാരായണന്‍ നായര്‍, സുരേഷ് നായര്‍ രാജേഷ് നായര്‍, ജയശങ്കര്‍ , സോനു ജയപ്രകാശ് എന്നിവരടങ്ങിയ ദേശീയ കമ്മറ്റിയാണ് കണ്‍വന്‍ഷന് നേതൃത്വം നല്‍കുക. ജയന്‍ മുളങ്കാട് ചെയര്‍മാനും സുനില്‍ നായര്‍ കോ ചെയര്‍മാനും ശ്രീനിവാസകുറുപ്പ് കണ്‍വീനറും വാസുദേവ പിള്ള കോ കണ്‍വീനറുമായി വിപുലമായ കണ്‍വന്‍ഷന്‍ കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. 

 സതീശന്‍ നായര്‍, എംആര്‍സി പിള്ള (മീഡിയ), രഘുനാഥന്‍ നായര്‍, ജി കെ പിള്ള ( ഇവന്റ്), മഞ്ജു നായര്‍, വനജാ നായര്‍ ( വനിതാ ഫോറം), ദാസ് രാജഗോപാല്‍, ദീപക് നായര്‍, രാജഗോപാലന്‍ നായര്‍( ഹോസ്പിറ്റാലിറ്റി) , അരവിന്ദ് പിള്ള, സുരേഷ് ബാലചന്ദ്രന്‍ ( രജിസ്‌ട്രേഷന്‍), രാധാകൃഷ്ണന്‍ നായര്‍, ജയപ്രകാശ്, ശ്യാം പരമേശ്വരന്‍ (സുവനീര്‍), ശിവപ്രസാദ് പിള്ള, അജി പിള്ള (ഫുഡ്), വരുണ്‍ നായര്‍, രേവതി നായര്‍ (യൂത്ത്), ഡോ അനന്ദ് പിള്ള, ഡോ അഞ്ജനാ നായര്‍ (മെഡിക്കല്‍), സുരേഷ് നായര്‍, വിജി നായര്‍ (ഫിനാന്‍സ്), ശിവന്‍ മുഹമ്മ, ജയരാജ് നാരായണന്‍ (കള്‍ച്ചറല്‍ പ്രോഗ്രാം), സുകുമാരി പിള്ള, നരേന്ദ്രന്‍ നായര്‍ (റിസപ്ഷന്‍), ആനന്ദ് പ്രഭാകര്‍ (സ്പിരച്ച്വല്‍) എന്നിവരടങ്ങിയ സബ്കമ്മറ്റികള്‍ തുടക്കത്തിലേ രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

ചെങ്ങന്നൂര്‍ സ്വദേശിയായ എം എന്‍ സി നായര്‍ കണക്കിലും ഫിസി്കസിലും ബിരുദം നേടിയ ശേഷം മുംബൈ ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററല്‍ ജോലി നോക്കവെ 1969 ലാണ് അമേരിക്കയിലെത്തുന്നത്. ചിക്കാ ഗോ സര്‍വകശാലയില്‍ വര്‍ഷങ്ങള്‍ ജോലി ചെയ്ത ശേഷം , അഡ്മിനിസ്‌ടേഷന്‍ മാനേജ്‌മെന്റ് രംഗത്ത് ദീര്‍ഘനാളത്തെ അനുഭവ പരിചയമുള്ള ഭാര്യ രാജിയോടൊപ്പം ചേര്‍ന്ന് ബിസിനസ്സ് രംഗത്തേക്കിറങ്ങി. മാധ്യമ സ്പാപനങ്ങള്‍, ഇന്‍ഷ്വറന്‍്സ് കമ്പനികള്‍, വിമാനകമ്പനികള്‍ എന്നിവയ്ക്ക സാങ്കേതികാടിസ്ഥാനത്തിലുള്ള ഉല്പന്നങ്ങള്‍ നല്‍കുന്ന ബിസിനസ്സ് രണ്ടു പതിറ്റാണ്ടോളം വിജയകരമായി നടത്തി. 

വീണ്ടും വിദ്യാഭ്യാസ മേഖലയിലേക്ക് തിരിഞ്ഞ എം എന്‍ സി നായര്‍ ഇല്ലിനോയിസ് അര്‍ബാന സര്‍വകലാശാലയുടെ ടെക്‌നോളജി ഡയറക്ടര്‍ പദവില്‍ നിന്ന് അടുത്ത കാലത്ത് പിരിഞ്ഞു. ഇതിനിടയില്‍ 62ാം വയസ്സില്‍ ബിസിനസ്സ് മാനേജ്‌മെന്റിലും ബിരുദം നേടി.

രണ്ടു മക്കള്‍. അപ്‌സര, ഉദയ്
നായര്‍ സംഗമം 2018 ഒരുക്കം തുടങ്ങി: പ്രസിഡന്റ് എം എന്‍ സി നായര്‍
Join WhatsApp News
JAINENDRAN MANISSERY KODUVELY 2017-08-02 09:53:54
All the best ************************************
Ramesh Pillai 2017-08-03 01:33:13
ആശംസകൾ നേരുന്നു 
ചാക്കോ രമണൻ 2017-08-03 03:56:02
നമ്മൾ നായന്മാര് മാത്രം ഇങ്ങനെ കൂടിയാൽ മതിയോ ?  ക്രിസ്തിയാനികളിൽ ബ്രാഹ്‌മണാറുണ്ട് , പണിക്കറുമാരുണ്ട് പിന്നെ നമ്മടെ ഒത്തിരി പില്ലറുമുണ്ട്. അപ്പോൾ താത്പര്യമുള്ള എല്ലാവരും കൂടട്ടെ. അതല്ലേ അതിന്റെ ശരി? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക