Image

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുന്നാള്‍ ആചരിച്ചു

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി.ആര്‍.ഒ) Published on 01 August, 2017
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുന്നാള്‍ ആചരിച്ചു
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ജൂലൈ 30 ഞായറാഴ്ച രാവിലെ 9.45 ന് വികാരി വെരി റവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാര്‍മികത്വത്തിലും, സഹോദരങ്ങളായ റെവ. ഫാ. ജോസ് ചൂരവേലില്‍കുടിലില്‍, റെവ. ഫാ. ചാക്കോ ചൂരവേലില്‍കുടിലില്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലുമാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.

യേശുക്രിസ്തുവിന്റെ ശ്ലീഹന്മാരില്‍, 2 യാക്കോബ്മാരുണ്ടെന്നും, അവരെ വലിയ യാക്കോബ് എന്നും ചെറിയ യാക്കോബ് എന്നുമാണ് വിളിക്കപ്പെടുന്നതെന്നും, യേശുവിന്റെ ശിഷ്യന്മാരില്‍ ആദ്യത്തെ രക്തസാക്ഷിയാണ് വലിയ യാക്കോബ് എന്നറിയപ്പെടുന്ന യാക്കോബ് ശ്ലീഹയെന്നും, യാക്കോബ് ശ്ലീഹായുടെ 2 വ്യത്യസ്ത രൂപങ്ങളേക്കുറിച്ചും, അതിന്റെ അര്‍ത്ഥതലങ്ങളേക്കുറിച്ചും, കുഞ്ഞുമക്കള്‍ക്കും യുവജനങ്ങള്‍ക്കുവേണ്ടിയും യാക്കോബ് ശ്ലീഹായുടെ മാധ്യസ്ഥം അപേക്ഷിച്ചു പ്രാര്‍ത്ഥിക്കണ്ട ആവശ്യകതയേപ്പറ്റിയും തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍ ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ വിശദീകരിച്ചു. ശ്രീ. ജേക്കബ് പുല്ലാപ്പള്ളിയും കുടുംബാംഗങ്ങളുമാണ് ഈ തിരുന്നാളിന്റെ പ്രസുദേന്തിമാര്‍.
ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുന്നാള്‍ ആചരിച്ചുഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുന്നാള്‍ ആചരിച്ചുഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുന്നാള്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക