Image

ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 01 August, 2017
ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ ഫോമാ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സിക്കുന്നു
സംസ്കാരങ്ങളുടെ സങ്കലന ഭൂമിയായ അമേരിക്കന്‍ മണ്ണില്‍ പ്രവാസികളുടെ മനസ്സില്‍ പ്രവര്‍ത്തനങ്ങളുടെ പുത്തന്‍ ആശയങ്ങളും ശൈലിയും കാഴ്ചവെച്ച പ്രവാസി സംഘടനയാണ് ഫോമാ. ഈ സംഘടനയെ സ്വന്തം മനസ്സിനോട് ചേര്‍ത്തുവച്ചുകൊണ്ടും സുതാര്യമായ പ്രവര്‍ത്തനശൈലിയിലൂടെ ഏവരുടേയും മനസ്സുകള്‍ കീഴടക്കിയ വ്യക്തിത്വം ആണ് ഗ്രേറ്റ് ലേക്‌സ് റീജിയണില്‍ നിന്നുള്ള ഫോമാ നാഷണല്‍ കമ്മിറ്റി അംഗം ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍. ഫോമയുടെ നേതൃനിരയിലേക്ക് ജയിന്‍ മാത്യൂസിനെപ്പോലെയുള്ളവര്‍ കടന്നുവരണം എന്ന് സുഹൃത്തുക്കളും, ഫോമാ അഭ്യുദയകാംക്ഷികളും ശക്തമായി ആവശ്യപ്പെടുന്നതുകൊണ്ട് ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ ഫോമാ ജോയിന്റ് ട്രഷററായി (2018 -2020) മത്സരിക്കുന്നു.

നാലു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള മിഷിഗണിലെ ആദ്യ സാംസ്കാരിക സംഘടനയായ കേരളാ ക്ലബിന്റെ പ്രസിഡന്റായി ജയിന്‍ മാത്യൂസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. മികച്ച സംഘാടകനായ ജയിന്‍ മാത്യൂസ് ഡിട്രോയിറ്റ്- വിന്‍ഡ്‌സര്‍ കെ.സി.എസിന്റെ കിഡ്‌സ് ക്ലബ് കോര്‍ഡിനേറ്ററായും, ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2014-ലെ ചിക്കാഗോ കണ്‍വന്‍ഷന്റെ കള്‍ച്ചറല്‍ കമ്മിറ്റിയുടെ കോ- ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ജയിന്‍ മാത്യൂസ് സ്കൂള്‍- കോളജ് കാലഘട്ടം മുതല്‍ നേതൃപാടവം തെളിച്ച വ്യക്തിത്വമാണ്. സാഹിത്യത്തില്‍ ഏറെ താത്പര്യമുള്ള ജയിന്‍ മാത്യൂസ് സംഘടനാ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

സാമൂഹ്യ-സാംസ്കാരിക - ആത്മീയ മേഖലകളിലെ പ്രവര്‍ത്തനവും നേതൃപടവവും ഫോമയുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുവാന്‍ ജയിന്‍ മാത്യൂസ് സഹായിക്കും എന്നതില്‍ സംശയമില്ല. തത്വാധിഷ്ഠിത നിലപാടുകളും, സത്യസന്ധതയും, സുതാര്യവുമായ പ്രവര്‍ത്തനവും, കഠിനാധ്വാനവും, സമര്‍പ്പണവും ജയിന്‍ മാത്യൂസ് എന്ന വ്യക്തിയെ വ്യത്യസ്തനാക്കുന്നു.

കോട്ടയം കുറുപ്പന്തറ സ്വദേശിയായ ജയിന്‍ മാത്യൂസ് ഫിസിക്കല്‍ തെറാപ്പി, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ബിരുദധാരിയാണ്. വാക്കുകളേക്കാളേറെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഫോമയുടെ ജോയിന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍ നിങ്ങളേവരുടേയും ആത്മാര്‍ത്ഥമായ സഹകരണവും പ്രാര്‍ത്ഥനയും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക