Image

ഡി സിനിമാ തിയറ്റററും കുമരകത്തെ ഭൂമിയും കയ്യേറിയതല്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്

Published on 02 August, 2017
ഡി സിനിമാ തിയറ്റററും കുമരകത്തെ ഭൂമിയും കയ്യേറിയതല്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്
നടന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാ തിയറ്റററും കുമരകത്തെ ഭൂമിയും കയ്യേറിയതല്ലെന്ന് സര്‍വേ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്

കുമരകത്ത് മുന്‍പ് ദിലീപിന്റെ പേരിലുണ്ടായിരുന്ന വസ്തുവിനോടു ചേര്‍ന്നു കായലരികത്തുള്ള മൂന്നു സെന്റ് ഭൂമി ആരും കയ്യേറിട്ടില്ലെന്നും ഭാവിയിലെ കയ്യേറ്റം ഒഴിവാക്കാന്‍ ഭൂമി അതിരുകെട്ടി തിരിക്കണമെന്നും സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ കലക്ടര്‍ വ്യക്തമാക്കുന്നു.

ദിലീപിന് അഞ്ച് ജില്ലകളിലായി 21 ഏക്കര്‍ ഭൂമി ഉണ്ടെന്ന് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇതുവരെ പൂര്‍ത്തിയായ സര്‍വേയില്‍ ഒരു ഭൂമിയും കയ്യേറിയതല്ലെന്നാണ് റിപ്പോര്‍ട്ട്. ഇനി നിയമപ്രകാരം 15 ഏക്കറില്‍ കൂടുതല്‍ സ്ഥലം ദിലീപിന്റെ പേരിലുണ്ടെന്ന് കണ്ടെത്തിയാല്‍ അധികമുള്ള ആറ് ഏക്കര്‍ സര്‍ക്കാര്‍ കണ്ടുകിട്ടും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക