Image

ഡി സിനിമാസില്‍ കൈയ്യേറ്റമില്ലെന്ന് തെളിഞ്ഞു

Published on 02 August, 2017
ഡി സിനിമാസില്‍ കൈയ്യേറ്റമില്ലെന്ന് തെളിഞ്ഞു

ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സര്‍വേ വിഭാഗം കണ്ടെത്തി. തീയേറ്റര്‍ നിര്‍മിച്ചത് സ്ഥലം കൈയ്യേറിയാണെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു പരിശോധന. 30 വര്‍ഷത്തെ രേഖകളുടെ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ചു ഇന്നു റിപ്പോര്‍ട്ട് നല്‍കും. ഇതിലും പഴയ രേഖകള്‍ ഇപ്പോള്‍ ലഭ്യമല്ല. സമീപത്തെ ക്ഷേത്രത്തിന് ഇനിയും പരാതിയുണ്ടെങ്കില്‍ അവരുടെ കയ്യിലുള്ള രേഖകള്‍ ഹാജരാക്കിയാല്‍ വീണ്ടും സര്‍വേ നടത്തേണ്ടിവരും.

പല തവണ റജിസ്‌ട്രേഷന്‍ കഴിഞ്ഞാണു ഭൂമി ദിലീപിന്റെ കയ്യിലെത്തിയത്. ഏഴു തവണയെങ്കിലും കൈമാറ്റം നടന്നിട്ടുണ്ടെങ്കിലും കയ്യേറ്റമുണ്ടായിട്ടില്ലെന്നു അധികൃതര്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക