Image

ജനപങ്കാളിത്ത വികസനത്തിന് പ്രവാസികളുടെ പങ്ക് അനിവാര്യം: കോടിയേരി ബാലകൃഷ്ണന്‍

Published on 02 August, 2017
ജനപങ്കാളിത്ത വികസനത്തിന് പ്രവാസികളുടെ പങ്ക് അനിവാര്യം: കോടിയേരി ബാലകൃഷ്ണന്‍
മെല്‍ബണ്‍: കേരളത്തില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന ജനപങ്കാളിത്ത വികസനത്തിന് പ്രവാസികളുടെ പങ്ക് അനിവാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മെല്‍ബണിലെ ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ഗ്രാന്‍മയുടെ കുടുംബ സംഗമത്തില്‍ ടെലിഫോണിലൂടെ സംഘടനാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ ജനാധിപത്യം, മതനിരപേക്ഷത, സ്വതന്ത്ര പരമാധികാരം എന്നിവയെ വെല്ലുവിളിക്കുകയാണ്. സ്വന്തം വിശ്വാസങ്ങള്‍ വച്ച് പുലര്‍ത്താന്‍ സാധിക്കാത്ത രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ സമരം ചെയ്ത നഴ്‌സുമാരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിച്ചു കൊടുത്ത കേരള സര്‍ക്കാരിനേയും അതിന് മുന്‍കൈ എടുത്ത മുഖ്യമന്ത്രി പിണറായി വിജയനേയും യോഗത്തില്‍ അനുമോദിച്ചു.

കേരളത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് അഴിമതി ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനുള്ള ബിജെപി ആര്‍എസ്എസ് സംഘനകളുടെ ജനവിരുദ്ധ നിലപാടിനെ യോഗം അപലപിച്ചു.

യോഗത്തില്‍ ഗ്രാന്‍മ പ്രസിഡന്റ് പ്രമോദ് ലാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്. അമേഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക