Image

കാരുണ്യത്തിന്റ കരങ്ങളുമായി ലണ്ടന്‍ മലയാള സാഹിത്യവേദി

Published on 02 August, 2017
കാരുണ്യത്തിന്റ കരങ്ങളുമായി ലണ്ടന്‍ മലയാള സാഹിത്യവേദി
 
ലണ്ടന്‍: സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വയനാട് ജില്ലയില്‍ കാരുണ്യപ്രവര്‍ത്തനങ്ങളുമായി ലണ്ടന്‍ മലയാള സാഹിത്യവേദി പ്രവര്‍ത്തകര്‍ എത്തുന്നു. ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുതുതായി രൂപീകരിച്ച ചാരിറ്റി വിഭാഗത്തിന്റെ കണ്‍വീനര്‍ ടോണി ചെറിയാന്റെയും സാന്പത്തിക വിഭാഗം കണ്‍വീനര്‍ ഷാജന്‍ ജോസഫിന്റയും നേതൃത്വത്തില്‍ ഓഗസ്റ്റ് ഏഴിന് സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ നടന്നു വരുന്ന സൗജന്യ ഉച്ചഭക്ഷണത്തിന്റെ അന്പത് ദിവസത്തെ ചെലവിനുവേണ്ട സഹായം നല്‍കി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. 

എട്ടിന് നൂല്‍പ്പുഴ പഞ്ചായത്തിലെ പണിയ കോളനി കുണ്ടൂരില്‍ എത്തുന്ന സംഘം കേരള ഫോറസ്റ്റ് വൈല്‍ഡ് ലൈഫ് മുത്തങ്ങ റേഞ്ചിന്റെ സഹകരണത്തോടെ കുട്ടികളുടെ വിദ്യാഭാസത്തിന് സഹായങ്ങള്‍ വിതരണം ചെയ്യും. 

കേരളത്തില്‍ അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുക, പാവപ്പെട്ട കുട്ടികളുടെ വിദ്യാഭാസത്തിന് സഹായങ്ങള്‍ നല്‍കുക, സര്‍ക്കാര്‍ സ്‌കൂളുകളില്‍ ലൈബ്രററികളില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയവയാണ് ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ മറ്റ് ലക്ഷ്യങ്ങള്‍.

റിപ്പോര്‍ട്ട്: റെജി നന്തിക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക