Image

യൂറോപ്യന്‍ വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനക്ക് ദൈര്‍ഘ്യമേറുന്നു

Published on 02 August, 2017
യൂറോപ്യന്‍ വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനക്ക് ദൈര്‍ഘ്യമേറുന്നു
 
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനിലെ വിവിധ വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനക്കുള്ള യാത്രക്കാരുടെ കാത്തു നില്‍പ്പിന് ദൈര്‍ഘ്യം കൂടി വരുന്നു. വന്‍കരയുടെ പല ഭാഗങ്ങളിലുമുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ പരിശോധനകള്‍ ഏര്‍പ്പെടുത്തിയതും നിലവിലുണ്ടായിരുന്ന പരിശോധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കിയതുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഷ്വങ്ന്‍ മേഖലയില്‍ എത്തുന്നവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ എവിടെയും നിര്‍ബാധം യാത്ര ചെയ്യാം എന്നതിനാല്‍ മേഖലയില്‍ ആദ്യമായെത്തുന്‌പോഴും മേഖല വിട്ടു പോകുന്‌പോഴും കടുത്ത പരിശോധനകള്‍ തന്നെയാണ് നേരിടേണ്ടിവരിക. തിരക്കേറിയ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് ഇതു പൂര്‍ത്തിയാക്കാന്‍ നാലു മണിക്കൂര്‍ വരെ കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. ഇക്കാര്യത്തില്‍ തത്കാലം ഒന്നും ചെയ്യാനില്ലെന്നും സുരക്ഷയ്ക്കു നല്‍കുന്ന വിലയാണിതെന്നുമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ സമാശ്വാസം.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക