Image

ഒരേ ഒരിന്ത്യ ഒരൊറ്റ ജനത’ ചര്‍ച്ച അബാസിയയില്‍ നാലിന്

Published on 02 August, 2017
ഒരേ ഒരിന്ത്യ ഒരൊറ്റ ജനത’ ചര്‍ച്ച അബാസിയയില്‍ നാലിന്
അബാസിയ: കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത’ എന്ന വിഷയത്തില്‍ നടത്തുന്ന ചര്‍ച്ച സമ്മേളനം ഓഗസ്റ്റ് നാലിന് (വെളളി) വൈകുന്നേരം അഞ്ചിന് അബാസിയ കമ്യൂണിറ്റി ഹാളില്‍ നടക്കും. 

രാജ്യത്ത് വളര്‍ന്നുവരുന്ന ഫാസിസത്തെ ചെറുക്കാന്‍ മതനിരപേക്ഷ മുല്യങ്ങളുടെ പഠനവും പ്രചാരണവും ഭാരതീയര്‍ ഒറ്റക്കെട്ടായി ഏറ്റെടുക്കാന്‍ തയാറാവേണ്ടതുണ്ട്. ഈ ഒരു ലക്ഷ്യത്തിലാണ് ന്ധഒരേ ഒരിന്ത്യ ഒരൊറ്റ ജനത’” എന്ന വിഷയത്തില്‍ ചര്‍ച്ചാ സമ്മേളനം നടത്തുന്നത്. രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ മൂല്യങ്ങളെ പിച്ചിചീന്തുകയും ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഭീതി ജനിപ്പിച്ചും വളര്‍ത്തിയെടുക്കുന്ന പുതിയ പ്രവണതകള്‍ രാജ്യത്ത് കടുത്ത അസംതുലിതാവസ്ഥയാണ് സൃഷ്ടിക്കുന്നത്. പരസ്യമായ ആക്രമണങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്ത് ആവര്‍ത്തിച്ച് വരുന്നത് ആശങ്കാജമാണ്. ഈ സാഹചര്യത്തില്‍ ഇത്തരം ഒരു സമ്മേളനം വളരെ പ്രസക്തമാണ്. 

സമ്മേളനത്തില്‍ കുവൈത്തിലെ സാമൂഹിക, സാംസ്‌കാരിക, സാമുദായിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. സെന്റര്‍ പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ മദനി മോഡറേറ്ററായ പരിപാടിയില്‍ കെ.സി.മുഹമ്മദ് നജീബ് വിഷയമവതരിപ്പിക്കും. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വര്‍ഗീസ് പുതുക്കുളങ്ങര (ഒഐസിസി), എന്‍. അജിത് കുമാര്‍ (കല), പ്രവീണ് നന്ദിലത്ത് (കേരള അസോസിയേഷന്‍), ശറഫുദ്ദീന്‍ കണ്ണേത്ത് (കെ എംസിസി), ഫൈസല്‍ മഞ്ചേരി (കെഐജി), ഹംസ ബാഖവി (ഇസ് ലാമിക് കൗണ്‍സില്‍), അബ്ദുല്‍ ഫത്താഹ് തയ്യില്‍ (കെകഐംഎ), ടി.പി.മുഹമ്മദ് അബ്ദുല്‍ അസീസ് (കെകെഐസി) തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ ന്ധഅറിവ് നന്മക്ക് ഒരുമക്ക്’” എന്ന തലക്കെട്ടില്‍ ഇസ് ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ദ്വൈമാസ കാന്പയിന്‍ പ്രഖ്യാപനം എംഎസ്എം കേരള മുന്‍ പ്രസിഡന്റ് ത്വല്‍ഹത് സ്വലാഹി നിര്‍വഹിക്കും. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. 

വിവരങ്ങള്‍ക്ക് 97240225, 97895580, 97162805.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക