Image

യതീം സമൂഹ വിവാഹ പദ്ധതിക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു

Published on 02 August, 2017
യതീം സമൂഹ വിവാഹ പദ്ധതിക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു
 
മനാമ: കെ എംസിസി ബഹറിന്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യതീം (അനാഥരായ) കുട്ടികളുടെ സമൂഹ വിവാഹ പദ്ധതിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിനായുള്ള ഫണ്ട് സ്വരൂപണത്തിന് മനാമയില്‍ കഴിഞ്ഞ ദിവസം തുടക്കമായി. 

മലപ്പുറം ജില്ലാ കെ എംസിസി കമ്മിറ്റി നടപ്പിലാക്കി വരുന്ന “റഹ്മ 201617” എന്ന പേരിലുള്ള വിവിധ ജീവകാരുണ്യ പദ്ധതിയിലുള്‍പ്പെട്ട ഒരു സുപ്രധാന പദ്ധതിയാണ് യതീം കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം. 

ജില്ലയില്‍ നിന്നും ലഭ്യമായ അപേക്ഷകളില്‍ കൃത്യമായ അന്വേഷണം നടത്തി സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിന് നിരവധി പേരാണ് ഇതിനകം സജ്ജരായിരിക്കുന്നത്. വലിയ സാന്പത്തിക ചെലവ് പ്രതീക്ഷിക്കുന്ന ഈ സൗജന്യ സമൂഹ വിവാഹ പദ്ധതിക്ക് ഉദാര മതികളുടെ അകമഴിഞ്ഞ സഹായം മാത്രമാണ് പ്രതീക്ഷയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പദ്ധതിയിലേക്കുള്ള പ്രഥമ ധന സമാഹരണത്തിന്റെ ഉദ്ഘാടനം മനാമയില്‍ നടന്ന ശിഹാബ് തങ്ങള്‍ അനുസ്മരണഭാഷാ അനുസ്മരണ പരിപാടിയില്‍ മുഹമ്മദ് നവാസില്‍ നിന്ന് ഫണ്ട് ഏറ്റു വാങ്ങി പി.കെ ബഷീര്‍ എംഎല്‍എ നിര്‍വഹിച്ചു.

ചടങ്ങില്‍ പ്രസിഡന്റ് സലാം മന്പാട്ടു മൂല അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഗഫൂര്‍ അഞ്ചച്ചവിടി, റിയാസ് വെള്ളച്ചാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഉസ്താദ് ഹംസ ദാരിമി കാളികാവ്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ശംസുദ്ദീന്‍ വളാഞ്ചേരി, ഇഖ്ബാല്‍ താനൂര്‍, മുസ്തഫ പുറത്തൂര്‍, ശാഫി കോട്ടക്കല്‍, ഉമ്മര്‍ മലപ്പുറം, മൗസല്‍ മൂപ്പന്‍ തിരൂര്‍, ശംസുദ്ദീന്‍ വെന്നിയൂര്‍, സ്വാഗത സംഘം ഭാരവാഹികളായ ശിഹാബ് നിലന്പൂര്‍, റിയാസ് ഒമാനൂര്‍, സുലൈമാന്‍ മംഗലം, ഗഫൂര്‍ കാളികാവ്, ശിഹാബ് പ്ലസ്, വി.പി. സലാം പുറത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക