Image

വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്കു ധിംഗ്ര പ്രൈമറിയില്‍ വിജയിച്ചു

Published on 02 August, 2017
വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്കു  ധിംഗ്ര പ്രൈമറിയില്‍ വിജയിച്ചു
സിയാറ്റില്‍: വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്കു 45-ം ഡിസ്ട്രിക്ടില്‍ നിന്നു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മങ്ക ധിംഗ്ര പ്രൈമറിയില്‍ വിജയിച്ചു.

കിംഗ് കൗണ്ടി ഡപ്യൂട്ടി പ്രോസിക്യൂട്ടറായ ധിംഗ്രക്ക് പോള്‍ ചെയ്ത 23,000 വോട്ടില്‍ 11,928 വോട്ട് കിട്ടി. (50.5 ശതമാനം). റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജിന്യംഗ് ലീ ഇംഗ്ലണ്ടിനു 100,52 വോട്ട് കിട്ടി. നവംബറില്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടും.

എണ്ണ കമ്പനികള്‍ ഇംഗ്ലണ്ടിനു വലിയ തോതില്‍ സഹായമെത്തിച്ചിരുന്നു. ദിംഗ്രക്ക് എതിരെ എതിരാളികള്‍ നുണ പ്രചാരണവും നടത്തി.
അടുത്ത കാലത്തായി ഡെമോക്രാറ്റുകളാണു ഈ സീറ്റില്‍ വിജയിക്കുന്നത്.

അക്രമം ഇല്ലാതാക്കല്‍, മാനസികാരോഗ്യം മെച്ചപ്പെടുത്തല്‍, കുടിയേറ്റക്കാര്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അക്രമം തടയല്‍ തുടങ്ങിയവയാണു ധിംഗ്ര ലക്ഷ്യമിടുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ-ബെര്‍ക്ക്‌ളി എന്നിവിടങ്ങളില്‍ നിന്നു ബിരുദങ്ങളുള്ള ധിംഗ്ര,  ഛായ എന്ന സംഘടനയുടെ സ്ഥാപകരിലൊരാളാണ്. 
വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റിലേക്കു  ധിംഗ്ര പ്രൈമറിയില്‍ വിജയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക