Image

ഭീകരന്‍ (കവിതകള്‍: പി.ഹരികുമാര്‍ പി.എച്ച്.ഡി.)

പി.ഹരികുമാര്‍ പി.എച്ച്.ഡി.) Published on 02 August, 2017
ഭീകരന്‍ (കവിതകള്‍: പി.ഹരികുമാര്‍ പി.എച്ച്.ഡി.)
ശ്രദ്ധിച്ചു, സൂക്ഷിച്ചഴിച്ച പൊതിയില്‍
മൂന്നു പൊറോട്ടയും
മുളകു ചമ്മന്തിയും!
ചുറ്റും നോക്കി.
എവിടെയോ
കാക്കുന്നുണ്ടൊരു
കള്ളച്ചിരിയെന്നു മെല്ലെ വിരിഞ്ഞ്
കാഞ്ചിയില്‍ കൊരുത്തിട്ട കൈയൂരി
അയാള്‍
വിരലറ്റം ഈമ്പിയീമ്പി,
വെള്ളം രുചിച്ചിറക്കാന്‍ തുടങ്ങി!

ആട്ടിന്‍കുട്ടിയും ചെന്നായയും
ആട്ടിന്‍കുട്ടിയെ
ആശുപത്രിയില്‍
(ചെന്നായ മണത്തറിയാതെ!)
കാണാന്‍ ചെന്നവര്‍;
സിംഹമാണെങ്കില്‍ മിന്നല്‍പോലാ.
മുതല, പാമ്പ് മുതലായവ
ആഴത്തിലൂടെയും
കെട്ടിവരിഞ്ഞുമൊക്കെയാവും.
രണ്ടായാലും കമാന്നു കേള്‍ക്കില്ല!
ചാടിവീഴും മുമ്പ്
ചെന്നായ നിനക്കു
ഷോക്കോസ് തന്നല്ലോ.
നിന്റെ കുഴപ്പമെന്താണെന്നോ
തറുതല
പ്രാക്ടിക്കലല്ല തീരെ...
ആട്ടിന്‍കുട്ടി:
ഒഴുക്കു മോളീന്നല്ലേ?
ഞാന്‍ നിന്നതു
താഴെയാണല്ലോ;
അയാള്‍ മോളിലും....
'പൊന്നനിയാ
ഞങ്ങളെറങ്ങുന്നു!'

ഭീകരന്‍ (കവിതകള്‍: പി.ഹരികുമാര്‍ പി.എച്ച്.ഡി.)
Join WhatsApp News
വിദ്യാധരൻ 2017-08-03 04:09:52
മസ്തിഷ്‌ക്ക കോശം 
ക്ഷതമേക്കിൽ 
താഴെ ആകാശവും 
മുകളിൽ ഭൂമിയും 
സർവ്വതും 
തകിടം മറിയും .
വേണ്ട ഇവിടം 
സുരക്ഷിതമല്ല 
വിട്ടിടാം സ്ഥലം 
ഭീകര കവികൾ 
എത്തും മുൻപ് 
കൂട്ടമായി നമ്മൾക്ക് 
ചേക്കേറാം
വിക്രമാദ്യത്ത 
ചക്രവർത്തിയുടെ
വിദ്വത്സദസിലേക്ക്  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക