Image

മഅ്‌ദനിയുടെ സുരക്ഷാചെലവ്‌: കര്‍ണാടക സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

Published on 03 August, 2017
മഅ്‌ദനിയുടെ സുരക്ഷാചെലവ്‌: കര്‍ണാടക സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: പിഡിപി അധ്യക്ഷന്‍ അബ്ദുള്‍ നാസര്‍ മഅ്‌ദനി ജാമ്യത്തില്‍ പോകുമ്പോള്‍ സുരക്ഷാചെലവിനത്തില്‍ ഭീമമായ തുക കെട്ടിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട കര്‍ണാടക സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. 

ഭീമമായചെലവാണ്കര്‍ണാടകസര്‍ക്കാര്‍കാണിച്ചിട്ടുള്ളത്‌.സുരക്ഷയ്‌ക്കായിഇത്രയധികംതുകഈടാക്കുന്നത്‌അനുവദിക്കാനാകില്ല. സുരക്ഷയ്‌ക്കായി ടിഎ, ഡിഎ എന്നിവ മാത്രമേ അനുവദിക്കാനാകുകയുള്ളുവെന്നും സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച്‌ നിര്‍ദേശിച്ചു.14 ലക്ഷം രൂപയാണ്‌ കെട്ടിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടിരുന്നത്‌.

മകന്റെ വിവാഹത്തിന്‌ മഅ്‌ദനി പോകുന്നത്‌ തടയാനുള്ള നീക്കമാണിതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. യഥാര്‍ത്ഥ സുരക്ഷാ ചെലവ്‌ എത്രയാണെന്ന്‌ അറിയിക്കണമെന്നും കോടതി കര്‍ണാടക സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.

സുരക്ഷയുടെ പേരില്‍ ഭീമമായ തുക ഈടാക്കാനുള്ള പോലീസ്‌ നീക്കം ഒഴിവാക്കിതരണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ മഅ്‌ദനി സുപ്രീംകോടതിയെ സമ്‌ീപിച്ചത്‌. സുരക്ഷക്കായി ന്യായമായ തുക മാത്രമെ ഈടാക്കു എന്ന്‌ കോടതിക്ക്‌ നല്‍കിയ ഉറപ്പ്‌ കര്‍ണാടക സര്‍ക്കാര്‍ ലംഘിച്ചെന്നാണു ആരോപണം.

 ഒന്ന്‌ മുതല്‍ 14 വരെ 13 ദിവസം കേരളത്തില്‍ തുടരാനാണ്‌ മഅദനിക്ക്‌ അനുമതിയുള്ളത്‌. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതിയാണ്‌ മഅദനിക്ക്‌ 7 ദിവസത്തെ അനുമതി നല്‍കിയത്‌.ഉമ്മയെ സന്ദര്‍ശിക്കുന്നതിനായി എന്‍ ഐ എ കോടതി 7 ദിവസം ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം മഅ്‌ദനിയുടെ കേരളത്തിലെ സുരക്ഷാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന്‌ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക്‌ കത്തയച്ചിരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക