Image

നോട്ടയ്‌ക്ക്‌ സ്‌റ്റേ ഇല്ല; ഹര്‍ജി സുപ്രീം കോടതി തള്ളി

Published on 03 August, 2017
നോട്ടയ്‌ക്ക്‌ സ്‌റ്റേ ഇല്ല; ഹര്‍ജി സുപ്രീം കോടതി തള്ളി


ന്യൂഡല്‍ഹി: ഗുജറാത്തില്‍ വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നോട്ട ഏര്‍പ്പെടുത്തിയത്‌ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തളളി. ഹര്‍ജിയില്‍ പിന്നീട്‌ വിശദമായ വാദം കേള്‍ക്കാമെന്ന്‌ സുപ്രീം കോടതി അറിയിച്ചു.

എട്ടാം തീയതി ഗുജറാത്തില്‍നിന്നു രാജ്യസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ക്കു നല്‍കുന്ന ബാലറ്റില്‍ നോട്ട ഓപ്‌ഷനും ഉണ്ടാകുമെന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നേരത്തേ അറിയിച്ചിരുന്നത്‌. 

ഇതിനെതിരേയാണ്‌ കോണ്‍ഗ്രസ്‌ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക