Image

പ്രവാസി വോട്ട്‌: ബില്ലിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Published on 03 August, 2017
പ്രവാസി വോട്ട്‌: ബില്ലിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ വോട്ടവകാശം ഉറപ്പാക്കാനുള്ള ബില്ലിന്‌ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇതോടെ പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനാണു അംഗീകാരം ലഭിക്കുന്നത്‌.
പുതിയ ബില്ല്‌ വരുന്നതോടെ പ്രവാസികള്‍ക്കു നേരിട്ടു വോട്ടു ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പകരം പ്രതിനിധിയെ ഉപയോഗിച്ച്‌ വോട്ടു രേഖപ്പെടുത്താന്‍ സാധിക്കും.

 ഇത്തരത്തില്‍ വോട്ട്‌ രേഖപ്പെടുത്താന്‍ ചുമതലയുള്ളയാളും അതേ മണ്ഡലത്തില്‍ വോട്ടുള്ളയാളായിരിക്കണം. പകരം ആളെ നിയോഗിക്കുന്നതിനായി തെരഞ്ഞെടുപ്പിനു ആറു മാസം മുന്‍പ്‌ റിട്ടേണിംഗ്‌ ഓഫീസര്‍ക്കു അപേക്ഷ നല്‍കണം.

ലക്ഷകണക്കിനു പ്രവാസികളുടെ പേര്‌ വോട്ടര്‍പട്ടികയില്‍ ഉണ്ടെങ്കിലും പതിനായിരം മുതല്‍ പന്ത്രണ്ടായിരംവരെ പ്രവാസികളാണ്‌ സാധാരണ വോട്ടു രേഖപ്പെടുത്താന്‍ നാട്ടിലെത്തുന്നത്‌. ഭാരിച്ച ചെലവാണ്‌ പ്രവാസികള്‍ തെരഞ്ഞെടുപ്പുകളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കാരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക