Image

ലോക്‌സഭയില്‍ രാഷ്ട്രീയ കൊലപാതക ആരോപണവുമായി ബിജെപി: നടുത്തളത്തിലിറങ്ങി ഇടത്‌ എംപിമാര്‍

Published on 03 August, 2017
ലോക്‌സഭയില്‍  രാഷ്ട്രീയ കൊലപാതക ആരോപണവുമായി ബിജെപി: നടുത്തളത്തിലിറങ്ങി ഇടത്‌ എംപിമാര്‍


ന്യൂഡല്‍ഹി: കേരളത്തിലാണ്‌ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന ബിജെപി എംപിമാരുടെ പ്രസ്‌താവനയെ തുടര്‍ന്ന്‌ ലോക്‌സഭയില്‍ ബഹളം. ബിജെപി എംപി പ്രഹ്‌ളാദ്‌ ജോഷി, മീനാക്ഷി ലേഖി എന്നിവരാണ്‌ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ലോക്‌സഭയില്‍ ചോദ്യം ചെയ്‌ത്‌. 

 ബിജെപി എംപി പ്രഹ്‌ളാദ്‌ ജോഷി മുഖ്യമന്ത്രി പിണറായി വിജയനേയും, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനേയും സഭയില്‍ വിമര്‍ശിച്ചു.അടിസ്ഥാന രഹിതമായ പ്രസ്‌താവന പിന്‍വലിച്ച്‌ ബിജെപി എംപി മാപ്പുപറയണമെന്ന്‌ സിപിഐഎം എംപി പി.കരുണാകരന്‍ സഭയില്‍ ആവശ്യപ്പെട്ടു. 

ഏത്‌ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പ്രഹ്‌ളാദ്‌ ജോഷിയുടെ ആരോപണം എന്നും പി.കരുണാകരന്‍ ചോദിച്ചു. ഭരണപക്ഷം ബഹളംവെച്ച്‌ കരുണാകരന്‍ എംപിയുടെ പ്രസംഗം തടസ്സപ്പെടുത്തിയതോടെ ഇടത്‌ എംപിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു. ഭരണ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌ സ്‌പീക്കര്‍ സുമിത്ര മഹാജന്‍ സഭാ നടപടികള്‍ 20 മിനിറ്റുനേരത്തേക്ക്‌ തടസ്സപ്പെട്ടു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക