Image

ഭാവഗായകന്‍ പി ജയചന്ദ്രന്‍ ആലപിച്ച ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്തിഗാനം മ്യൂസിക്‌247 റിലീസ്‌ ചെയ്‌തു

Published on 03 August, 2017
ഭാവഗായകന്‍ പി ജയചന്ദ്രന്‍ ആലപിച്ച ഏറ്റവും പുതിയ ക്രിസ്‌തീയ ഭക്തിഗാനം മ്യൂസിക്‌247 റിലീസ്‌ ചെയ്‌തു
 കൊച്ചി: മലയാള സംഗീത ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, ക്രിസ്‌തീയ ഭക്തി ഗാനങ്ങളുടെ ആല്‍ബമായ 'യാഗം'ത്തില്‍ പി ജയചന്ദ്രന്‍ ആലപിച്ച ഗാനം റിലീസ്‌ ചെയ്‌തു.

 `ചിന്തയേഹം` എന്ന്‌ തുടങ്ങുന്ന ഗാനത്തിന്‌ ഈണം നല്‍കിയിരിക്കുന്നത്‌ ഷൈനു ആര്‍ എസ്‌ ആണ്‌. സന്തോഷ്‌ വര്‍മ്മ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. രൂപാ രേവതിയാണ്‌ വയലിന്‍ വായിച്ചിരിക്കുന്നത്‌.

`ചിന്തയേഹം` ഗാനത്തിന്റെ മേക്കിംഗ്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=Ogxs69xGz0I

'യാഗം' ആല്‍ബത്തില്‍ ഷൈനു ആര്‍ എസ്‌ സംഗീതം പകര്‍ന്ന ഒമ്പതു ഗാനങ്ങളാണുള്ളത്‌. പി ജയചന്ദ്രന്‍, സുജാത മോഹന്‍, എം ജി ശ്രീകുമാര്‍, ശ്രീനിവാസ്‌, പാലക്കാട്‌ ശ്രീരാം, അഭ്രദിത ബാനര്‍ജ്ജി, ജോബ്‌ കുര്യന്‍, ഗൗരി ലക്ഷ്‌മി, ഷൈനു ആര്‍ എസ്‌ തുടങ്ങിയ പ്രഗത്ഭ ഗായകര്‍ ഈ ആല്‍ബത്തില്‍ ഒരുമിക്കുന്നു. 

പൂവച്ചല്‍ ഖാദര്‍, സന്തോഷ്‌ വര്‍മ്മ, റവ. ഡി ജെ അജിത്‌ കുമാര്‍, രാജു ചേന്നാട്‌, ശ്രീപാര്‍വ്വതി, അനൂപ്‌ മുകുന്ദന്‍, പുഷ്‌പ ജയന്‍ എന്നിവരാണ്‌ ഗാനങ്ങള്‍ക്കു വരികള്‍ രചിച്ചിരിക്കുന്നത്‌. അമ്മ മീഡിയ നിര്‍മിച്ച ഈ ആല്‍ബത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍ മ്യൂസിക്‌247നാണ്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക