Image

അഴീക്കോട് സ്മാരക പുരസ്കാരം ഡോ ഡി. ബാബു പോളിന്

Published on 03 August, 2017
അഴീക്കോട് സ്മാരക പുരസ്കാരം ഡോ ഡി. ബാബു പോളിന്
തിരുവനന്തപുരം: സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യം തെളിയിച്ചുകൊണ്ട് പുരോഗമന സാംസ്കാരിക വേദി അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നു.

വൈവിധ്യമാര്‍ന്ന കര്‍മ്മപഥങ്ങളില്‍ നിറസാന്നിധ്യമാവുകയും, ക്ഷുഭിതയൗവ്വനത്തിന്റെ ഉടമയുമായിരുന്ന ഡോ സുകുമാര്‍ അഴീക്കോടിന്റെ അഭാവം ഇന്നു നമ്മുടെ ചിന്തകളില്‍ അഗ്നിജ്വാല പകരുകയാണ്. സാഹിത്യം ജീവനും ജീവിതവുമാക്കി, തീഷ്ണതീഷ്ണമായി പ്രതികരിച്ചിരുന്ന ഡോ. അഴീക്കോടിന്റെ പാവനസ്മരണയ്ക്കായി പുരോഗമന സാംസ്കാരിക വേദി ഏര്‍പ്പെടുത്തിയിരിക്കുന്ന 2017-ലെ അവര്‍ഡ്, വര്‍ത്തമാനകാല സാമൂഹ്യ സമസ്യകള്‍ പ്രോജ്വലിപ്പിച്ച്, ചരിത്രസത്യത്തിലേക്ക് തെളിഞ്ഞ സഞ്ചാരം നടത്തുന്ന- മലയാളി മനസ്സിന്റെ തെളിമയും, കുളിര്‍മയുമായ - അക്ഷരങ്ങളുടെ അക്ഷയഖനി ഡി. ബാബുപോള്‍ ഐ.എ,എസിന് നല്‍കുന്നതാണ്.

സാംസ്കാരിക വേദിയുടെ അഞ്ചാമത് വാര്‍ഷികവും അവാര്‍ഡ് സമര്‍പ്പണവും ഓഗസ്റ്റ് 12-ന് ശനിയാഴ്ച വൈകിട്ട് 3.30-ന് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളില്‍ വച്ചു അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും. പിരപ്പന്‍കോട് മുരളി അഴീക്കോട് സ്മാരക പ്രഭാഷണം നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക