Image

ഡിസിനിമാസ് അടച്ചുപൂട്ടാന്‍ ചാലക്കുടി നഗരസഭാ തീരുമാനം

Published on 03 August, 2017
ഡിസിനിമാസ് അടച്ചുപൂട്ടാന്‍ ചാലക്കുടി നഗരസഭാ തീരുമാനം
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡിസിനിമാസ് അടച്ചുപൂട്ടാന്‍ ചാലക്കുടി നഗരസഭാ തീരുമാനം. കെട്ടിട നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. നിര്‍മ്മാണാനുമതി കൊടുത്തതില്‍ അപാകതയുണ്ടെന്നും നഗരസഭ കണ്ടെത്തി.

എന്നാല്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി.സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലന്നാണ് സര്‍വേ വിഭാഗം അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ഡിസിനിമാസിന്റെ പുറകില്‍ പുമ്‌ബോക്ക് ഭൂമി ഇല്ല, തീയേറ്ററിനോട് ചേര്‍ന്നുള്ള തോട് സ്വകാര്യ ഉടമസ്ഥതയിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ആധാരം ഉള്‍പ്പടെ പല രേഖകളും സര്‍വേ വിഭാഗത്തിന് കണ്ടെത്താനായില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക