Image

വനിതാ സംഘടന രൂപീകരിച്ചത് സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെ; ലക്ഷ്മി പ്രിയ

Published on 03 August, 2017
വനിതാ സംഘടന രൂപീകരിച്ചത് സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെ; ലക്ഷ്മി പ്രിയ

സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് വനിതാ സംഘടന രൂപീകരിച്ചതെന്ന് നടി ലക്ഷ്മി പ്രിയ . സംഘടനയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ല. 20ഓളം പേര്‍മാത്രമേ സംഘടനയില്‍ ഉള്ളൂവെന്നും അധികം ആളുകളും ഇതിന് പുറത്താണെന്നും ലക്ഷ്മിപ്രിയ ചൂണ്ടിക്കാട്ടി.

ഈ സംഘടനയുടെ ഉദ്ദേശം എന്താണെന്ന് അറിയാത്തവരാണ് ഭൂരിഭാഗം നടിമാരും. മാധ്യമങ്ങളിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും സംഘടന പറയുന്ന കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും ലക്ഷ്മി പ്രിയ അറിയിച്ചു. വുമണ്‍ സിനിമ കളക്ടീവിന്റെ പല നിലപാടുകളോടും വ്യക്തിപരമായ യോജിപ്പ് തനിക്കുണ്ട്. മലയാള സിനിമയില്‍ സിറ്റിംഗ് ജഡ്ജിന്റെ കീഴില്‍ ഒരു സ്ത്രീ പീഡനവിരുദ്ധ സെല്‍ വേണമെന്ന അഭിപ്രായത്തോട് യാതൊരുവിധത്തിലും ചോദിക്കില്ലെന്നും ലക്ഷ്മിപ്രിയ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതാദ്യമായാണ് സ്ത്രീകള്‍ക്ക് മാത്രമായി ഒരു സംഘടന രൂപീകരിക്കുന്നത്. മഞ്ജു വാര്യര്‍, ബീനാ പോള്‍, വിധു വിന്‍സെന്റ്, റീമ കല്ലിങ്കല്‍, പാര്‍വ്വതി, അഞ്ജലി അടക്കമുള്ളവരായിരുന്നു സംഘടനയുടെ നേതൃനിരയില്‍ ഉള്ളത്. സംവിധായകര്‍ മുതല്‍ സാങ്കേതിക വിദഗ്ധര്‍ വരെയുള്ള സിനിമാ രംഗത്തെ സ്ത്രീകളും സംഘടനയില്‍ ഉണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക