Image

കാരവാന്‍ വേണ്ട, കുടപിടിക്കേണ്ട… ഇങ്ങനെ സിംപിളാകാന്‍ പറ്റുമോ ഒരു താരത്തിന്

Published on 03 August, 2017
കാരവാന്‍ വേണ്ട, കുടപിടിക്കേണ്ട… ഇങ്ങനെ സിംപിളാകാന്‍ പറ്റുമോ ഒരു താരത്തിന്

കോളിവുഡില്‍ ഏറ്റവും അധികം ആരാധകരുള്ള യുവതാരമായി മാറിയിരിക്കുകയാണ് വിജയ് സേതുപതി. തിരഞ്ഞെടുക്കുന്ന ചിത്രങ്ങളും ക്രൂമെമ്പേഴ്‌സിനോടും ആരധകരോടും ഉള്ള പെരുമാറ്റം താരത്തെ വ്യത്യസ്തനാക്കുന്നു. വിജയ് സേതുപതിയും, മാധവനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന വിക്രം വേദ വമ്പന്‍ ഹിറ്റാണ്. പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിനൊന്നും താരത്തിന് സമയമില്ല. 96 എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരമിപ്പോള്‍.

താരജാഡകളൊന്നുമില്ലാതെ ചിത്രത്തിന്റെ സെറ്റില്‍ ഷൂട്ടിംഗ് ഇടവേളയില്‍ വെറും തറയിലിരിക്കുന്ന സേതുപതിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.ഒരു ചിത്രം വിജയിക്കുമ്പോഴേക്കും ആസാധാരണക്കാരായി മാറുന്നവര്‍ക്കിടയില്‍ വിജയ് സേതുപതി വേറിട്ട് നില്‍ക്കുന്നു. സാധാരണക്കാരില്‍ സാധാരണക്കാരനായി തെന്നിന്ത്യയുടെ ‘നല്ല നടന്‍’ ആരാധകരോടൊപ്പം സമയം ചെലവിടുന്ന വീഡിയോയും പുറത്തെത്തിയിട്ടുണ്ട്. അത്രയ്ക്ക് സിംപിളാണ് വിജയ്.

മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെയാണ് വിജയ് 96 ല്‍ അവതിരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 96 വയസ്സുകാരനായും താരമെത്തും. തൃഷയാണ് നായിക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക