Image

പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ചികിത്സാ നിരക്ക് കൂട്ടി കുവൈറ്റ്

Published on 03 August, 2017
പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ചികിത്സാ നിരക്ക് കൂട്ടി കുവൈറ്റ്
  
കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇനി കുവൈറ്റില്‍ ചികിത്സാ ചിലവ് ഉയരും. ഇവര്‍ക്കുള്ള ചികിത്സാ നിരക്കുള്ള ഉയര്‍ത്തിയെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി ജമാല്‍ അല്‍ഹാര്‍ബി പ്രഖ്യാപിച്ചു. റെസിഡന്‍സ് പെര്‍മിറ്റ് കൈവശമുള്ളവര്‍ പോലും കുവൈറ്റില്‍ പ്രസവിച്ചാല്‍ 50 ദിനാര്‍ ടാക്‌സായി ഇനി നല്‍കേണ്ടിവരും. പ്രസവം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷവും ആശുപത്രിയില്‍ തുടര്‍ന്നാല്‍ ഓരോ ദിവസവും 10 ദിനാര്‍ അധികം നല്‍കേണ്ടിയും വരും. പുതുക്കിയ നിരക്ക് കുവൈറ്റില്‍ നിലവില്‍ വന്നതായും മന്ത്രി അറിയിച്ചു.

ഇനി റസിഡന്‍സ് പെര്‍മിറ്റ് ഇല്ലാത്ത സ്ത്രീയാണ് കുഞ്ഞിന് ജന്മം നല്‍കുന്നതെങ്കില്‍ 400 ദിനാറാണ് നികുതിയായി അടയ്‌ക്കേണ്ടിവരുന്നത്. ഇവര്‍ മൂന്ന് ദിവസത്തിലധികം ആശുപത്രിയില്‍ തുടര്‍ന്നാല്‍ പ്രതിദിനം 70 ദിനാര്‍ അധികമായും നല്‍കണം. ഇത്തരത്തില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങള്‍ക്കും കുവൈറ്റ് വന്‍ നികുതി വര്‍ധനയാണ് പ്രവാസികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ലാബ് ടെസ്റ്റുകളും സാധാരണ പരിശോധനകളും എക്‌സ്‌റേകളും അത്യാഹിത വിഭാഗത്തിലെ സര്‍വീസുകളും എല്ലാം ഇനി പ്രവാസിയെ പൊള്ളിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക