Image

ഐപിടിഎഫ് കലോത്സവം 2017ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജീമോന്‍ റാന്നി Published on 03 August, 2017
ഐപിടിഎഫ് കലോത്സവം 2017ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പെയര്‍ലാന്‍ഡ് (ടെക്‌സാസ്): അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ കലോത്സവങ്ങളിലൊന്നായ ഇന്റര്‍ പാരിഷ് ടാലെന്റ്‌റ് ഫെസ്റ്റ് 2017 ന്റെ ഒരുക്കങ്ങള്‍ ഹൂസ്റ്റണില്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. സെന്റ് ജോസഫ് സിറോ മലബാര്‍ (സ്റ്റാഫ്‌ഫോര്‍ഡ്, ടെക്‌സാസ്) പാരിഷ് ഹാളില്‍ വെച്ച് നടത്തപ്പെടുന്ന ഈ കലോത്സവം 2017 ഓഗസ്റ്റ് 4 ന് ആരംഭിച്ചു ഓഗസ്റ്റ് 6 ന് അവസാനിക്കും.

കലോത്സവത്തിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതും ആഥിഥേയത്വം വഹിക്കുന്നതും പെയര്‍ലാന്‍ഡ് സെന്റ് മേരീസ് ദേവാലയമാണ്.

ടെക്‌സാസ് ഒക്ലഹോമ പ്രദേശങ്ങളില്‍ നിന്നുമുള്ള എട്ടു ഇടവകകളില്‍പെട്ട അഞ്ഞൂറില്‍പരം മത്സരാര്‍ത്ഥികള്‍ ഇതില്‍ പങ്കെടുക്കും. കൂടാതെ വിവിധ ഇടവകകളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമായി എത്തുന്ന അയ്യായിരത്തോളം കലാസ്വാദകര്‍ക്ക് അവിസ്മരണീയമായ ഒരുനുഭവമായിരിക്കും ഈ കലാമേള എന്നതില്‍ സംശയമില്ല.

ഈ വര്‍ഷത്തെ IPTF ല്‍ പതിനെട്ട് ഇനത്തില്‍പെട്ട മത്സരങ്ങളാണ് നടത്തപ്പെടുന്നത്. ഓഗസ്റ്റ് നാലാം തിയതി ഉച്ചതിരിഞ്ഞു മൂന്ന് മണിക്ക് മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുമെങ്കിലും ഔധ്വേദിക ഉദ്ഘാടനം ഓഗസ്റ്റ് അഞ്ചാം തിയതി രാവിലെ 9.30ന് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്താണ്  നിര്‍വഹിക്കുന്നത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഈ കലാമാമാങ്കത്തിന് ഓഗസ്റ്റ് ആറാം തിയതി വൈകിട്ട് ഏഴുമണിക്കു നടത്തുന്ന ഗ്രാന്‍ഡ് ഫിനാലെയോടുകൂടി തിരശീലവീഴും.

അമേരിക്കയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സി അബാക്കസ് ട്രാവെല്‍സാണ് IPTF 2017 ന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ വെബ്‌സൈറ്റ് www.iptf2017.com സന്ദര്‍ശിക്കുക.

ഐപിടിഎഫ് കലോത്സവം 2017ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക