Image

2 മെട്രിക്ക് ടണ്‍ ആനകൊമ്പ് ശില്‍പ്പങ്ങള്‍ നശിപ്പിച്ചു

പി പി ചെറിയാന്‍ Published on 04 August, 2017
2 മെട്രിക്ക് ടണ്‍ ആനകൊമ്പ് ശില്‍പ്പങ്ങള്‍ നശിപ്പിച്ചു
ന്യൂയോര്‍ക്ക്: അനധികൃത ആനക്കൊമ്പ് വില്‍പന ഒരു കാരണവശാലും അനുവദിക്കുകയില്ല എന്ന് ശക്തമായ സന്ദേശം നല്‍കികൊണ്ട് സംസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത ആനകൊമ്പുകളും, ആനകൊമ്പുകളില്‍ തീര്‍ത്ത ശില്‍പങ്ങളും ഉള്‍പ്പെടെ രണ്ട് മെട്രിക്ക് ടണ്ണോളം വരുന്ന ആനകൊമ്പുകള്‍ പാറപോടിക്കുന്ന പോലെ യന്ത്രങ്ങള്‍ ഉപയോഗിച്ച് നശിപ്പിച്ചു. ഇതിന് 4.5 മില്യണ്‍ ഡോളര്‍ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 

ഇന്ന് ആഗസ്റ്റ് 3 ന് ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ പബ്ലിക്ക് പാര്‍ക്കിലാണ് ഈ സംഭവം അരങ്ങേറിയത്. നൂറില്‍പരം കൊലചെയ്യപ്പെട്ട ആനകളുടെ കൊമ്പ്കളോളമാണ് ഇങ്ങനെ പൊടിച്ചുകളഞ്ഞത്.

ആനകളെ വധിക്കുന്നതിന് ഞങ്ങള്‍ ഒരിക്കലും കൂട്ടുനില്‍കുകയില്ല വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോണ്‍ കാല്‍വെല്ലി പറഞ്ഞു. യു എസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആനകൊമ്പില്‍ തീര്‍ത്ത് വിശേഷ വസ്തുക്കള്‍ വില്‍പന നടത്തുന്നതിന് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞവര്‍ഷം യു എസ് ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വീസ് ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ആനകൊമ്പ് വില്‍പന പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.

2015 ല്‍ ന്യൂയോര്‍ക്കില്‍ നിന്നും പിടിച്ചെടുത്തതാണ് ഇത്രയും ആനക്കൊമ്പ് ശില്‍പങ്ങള്‍.

ഇത്രയും ആനക്കൊമ്പുകള്‍ നശിപ്പിക്കുന്നത് കരിഞ്ചന്തയില്‍ (BLACK MARKET )
ഇതിന്റെ വില വര്‍ധിക്കുമെന്ന് ഒരു കൂട്ടര്‍ വാതിക്കുമ്പോള്‍, ഇതെല്ലാം ആവശ്യക്കാര്‍ക്ക് വിറ്റ് കിട്ടുന്ന തുക ആഫ്രിക്കന്‍ രാജ്യങ്ങളിലെ പാവപ്പെട്ടവരെ സഹായിക്കുന്നതിന് ഉപയോഗിക്കാമെന്ന് മറ്റൊരു കൂട്ടര്‍ വാദിക്കുന്നു.
2 മെട്രിക്ക് ടണ്‍ ആനകൊമ്പ് ശില്‍പ്പങ്ങള്‍ നശിപ്പിച്ചു2 മെട്രിക്ക് ടണ്‍ ആനകൊമ്പ് ശില്‍പ്പങ്ങള്‍ നശിപ്പിച്ചു2 മെട്രിക്ക് ടണ്‍ ആനകൊമ്പ് ശില്‍പ്പങ്ങള്‍ നശിപ്പിച്ചു2 മെട്രിക്ക് ടണ്‍ ആനകൊമ്പ് ശില്‍പ്പങ്ങള്‍ നശിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക