തിരുവമ്പാടിയില്‍ പുതിയ വിമാനത്താവളത്തിന് സാധ്യത തേടി സര്‍ക്കാര്‍
Published on 04 August, 2017
കോഴിക്കോട്: പുതിയ
വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാര്‍. കോഴിക്കോട് തിരുവമ്പാടിയില്‍
വിമാനത്താവളത്തിന്റെ സാധ്യത സംബന്ധിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം
നല്‍കിയിരിക്കുകയാണ്.
കോഴിക്കോട് കലക്ടര്‍ക്കും മലപ്പുറം കലക്ടര്‍ക്കും
കോഴിക്കോട് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. മലബാര്‍
ഡെവലപ്പ്മെന്റ് കൗണ്‍സില്‍ നല്കിയ നിവേദനം പരിഗണിച്ചാണ് സര്‍ക്കാര്‍
നടപടി.
കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നില്ലെന്നും
ഇതുകാരണം കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിദേശ യാത്രികര്‍ ബുദ്ധിമുട്ടുകയാണെന്നും
ചൂണ്ടിക്കാട്ടിയാണ് പുതിയ വിമാനത്താവളമെന്ന വാദമുയര്‍ത്തി മലബാര്‍
ഡെവലപ്പ്മെന്റ് കൗണ്‍സില്‍ നിവേദനം നല്‍കിയത്. ഇത് പരിഗണിച്ച സര്‍ക്കാര്‍ പുതിയ
വിമാനത്താവളത്തിന്റെ സാധ്യത സംബന്ധിച്ച് പഠിക്കാന്‍ നിര്‍ദേശം
നല്കുകയാണുണ്ടായത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല