Image

യാത്രകളോടുള്ള എന്റെ അഭിനിവേശമാണ് എന്റെ ചിത്രങ്ങള്‍; ഇംതിയാസ് അലി

Published on 04 August, 2017
യാത്രകളോടുള്ള എന്റെ അഭിനിവേശമാണ് എന്റെ ചിത്രങ്ങള്‍; ഇംതിയാസ് അലി

ട്രാവല്‍ സിനിമകളിലൂടെ വിസ്മയിപ്പിച്ച സംവിധായകനാണ് ഇംതിയാസ് അലി. യാത്രകളില്ലാതെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പൂര്‍ണമാവില്ല. ഷാരൂഖിനെയും അനുഷ്‌കയെയും കേന്ദര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലിലും ഈ യാത്രയുണ്ട്.

എന്തുകൊണ്ടാവും യാത്രകളിലൂടെ സിനിമ ചിത്രീകരിക്കുന്നതെന്ന ചോദ്യത്തിന് ഇംതിയാസിന്റെ മറുപടി ഇങ്ങനെയിരുന്നു:

യാത്രകളോടുള്ള എന്റെ അഭിനിവേശമാണ് എന്റെ ചിത്രങ്ങള്‍. പുതിയ സ്ഥലങ്ങളും വ്യക്തികളെയും കാണാനുള്ള അതിയായ മോഹം കൂടിയാണ് ഈ സിനിമകള്‍. ‘ജബ് ഹാരി മെറ്റ് സേജല്‍’ എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികള്‍കെത്തിയപ്പോഴാണ് ഇംതിയാസ് ഇക്കാര്യം പറഞ്ഞത്.

റൊമാന്റിക് സ്വഭാവമുള്ള ടൂറിസ്റ്റ് ഗൈഡിന്റെ വേഷത്തിലാണ് ഷാരൂഖ് എത്തുന്നത്. റബ് നേ ബനാദി ജോഡി, ജബ് തക്ക് ഹേ ജാന്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഷാരുഖും അനുഷ്‌കയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഷാരൂഖിന്റെ റെഡ് ചില്ലീസ് പ്രൊഡക്ഷന്‍സാണ് നിര്‍മാണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക