Image

ചിദംബരത്തിന്റെ മകനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ലുക്കൗട്ട്‌ നോട്ടീസ്‌

Published on 04 August, 2017
 ചിദംബരത്തിന്റെ മകനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ലുക്കൗട്ട്‌ നോട്ടീസ്‌

മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ലുക്കൗട്ട്‌ നോട്ടീസ്‌. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും സിബിഐയുമാണ്‌ ലുക്കൗട്ട്‌ നോട്ടീസ്‌ നല്‍കിയത്‌. 

രാജ്യത്തെ പ്രധാനവിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും കാര്‍ത്തി ചിദംബരത്തിന്‌ വേണ്ടി ലുക്കൗട്ട്‌ നോട്ടീസ്‌ പതിയ്‌ക്കാനാണ്‌ ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്‌. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ്‌ നടപടി. തന്നെ കൊടുംകുറ്റവാളിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന്‌ കാണിച്ച്‌ മദ്രാസ്‌ ഹൈക്കോടതിയില്‍ കാര്‍ത്തി ചിദംബരം ഹര്‍ജി ഫയല്‍ ചെയ്‌തു.

കാര്‍ത്തിയുടെ വീട്ടിലും സ്ഥാപനങ്ങളിലും മെയ്‌ ആദ്യവാരം ആദായനികുതി വകുപ്പ്‌ റെയ്‌ഡുകള്‍ നടത്തിയിരുന്നു. ഐഎന്‍എക്‌സ്‌ മീഡിയ എന്ന മാധ്യമസ്ഥാപനത്തിന്‌ അനധികൃതമായി വിദേശഫണ്ട്‌ കടത്താന്‍ അനുമതി നല്‍കുന്നതിന്‌ സഹായിച്ചുവെന്നായിരുന്നു കാര്‍ത്തി ചിദംബരത്തിനെതിരെ ചുമത്തിയ കേസ്‌. റെയ്‌ഡിന്‌ ശേഷം പല തവണ ആദായനികുതിവകുപ്പ്‌ സമന്‍സ്‌ അയച്ചെങ്കിലും ഹാജരായില്ലെന്ന്‌ കാണിച്ചാണ്‌ കാര്‍ത്തിയ്‌ക്കെതിരെ ലുക്കൗട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരിയ്‌ക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക