Image

മസ്‌കറ്റ് കലോല്‍സവം: അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 11

Published on 04 August, 2017
മസ്‌കറ്റ് കലോല്‍സവം: അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 11
 
മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കാനുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 11 വരെ സ്വീകരിക്കും. 18ന് മത്സരങ്ങള്‍ ആരംഭിക്കും. മലയാളികളായ ക്ലബില്‍ അംഗത്വമില്ലാത്ത കുട്ടികള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാമെന്ന് കള്‍ച്ചറല്‍ സെക്രട്ടറി അറിയിച്ചു. 

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നവംബര്‍ മൂന്നിന് അല്‍ഫലാജ് ഹോട്ടലില്‍ കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തില്‍ വിതരണം ചെയ്യും.

വിവരങ്ങള്‍ക്ക്: പി.എം.മുരളീധരന്‍ (കള്‍ച്ചറല്‍ സെക്രട്ടറി) 94491010.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക