Image

കേരള ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസിന്റെ സുപ്രധാന ജനറല്‍ ബോഡി 26-നു

Published on 04 August, 2017
കേരള ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസിന്റെ സുപ്രധാന ജനറല്‍ ബോഡി 26-നു
ന്യു യോര്‍ക്ക്/ടെക്‌സസ്: കേരള ക്രിസ്ത്യന്‍ ഡള്‍ട്ട് ഹോംസിന്റെ (കെ.സി.എച്.എ) ഈ മാസം 26-നു ടെക്‌സസില്‍ നടക്കുന്ന ജനറല്‍ ബോഡി സുപ്രധാന തീരുമാനങ്ങള്‍ എടുക്കും.

കെ.സി.എച്.എ പ്രവര്‍ത്തനത്തെപറ്റി ഒരു വിഭാഗം വിമര്‍ശനവുമായി രംഗത്തു വന്ന പശ്ചാത്തലത്തിലാണിത്.

ഡയറകടര്‍ ബോര്‍ഡും പാര്‍ട്ട്ണര്‍മാരും അറിയാതെ ഒരു തീരുമാനവും എടിുത്തിട്ടില്ലെന്നു പ്രധാന സംഘാടകനായ വെരി റവ. ഗീവഗീസ് പുത്തൂര്‍ക്കുടിലില്‍ കോര്‍ എപ്പിസ്‌കോപ്പ പറഞ്ഞു. യാതൊരു സ്വാര്‍ഥ താല്പര്യങ്ങളും ഇതിനു പിന്നിലില്ല.

മൊത്തം 150 പേര്‍ 25,000 ഡോളര്‍ വീതം നല്‍കിയാണു സ്ഥാപനം രൂപീകരിച്ചത്. തണുപ്പു കുറഞ്ഞ സ്ഥലത്ത് റിട്ടയര്‍മന്റ് ഹോംസ് എന്നതായിരുന്നു ലക്ഷ്യം. പണം മുടക്കിയ 150 പേരാണ് ഉടമകള്‍. എല്ലാവരെയും പോലെ ഒരു ഷെയര്‍ മാത്രമേ തനിക്കുള്ളു-അദ്ധേഹം പറഞ്ഞു.

ഡാലസിനടുത്ത് റോയ്‌സ് സിറ്റിയില്‍ 436 ഏക്കര്‍ ഭൂമി വാങ്ങി അവിടെയാണു വീടുകള്‍ പണിയാന്‍ പദ്ധതി ആരംഭിച്ചത്. സ്ഥലത്തിനു അവിടെ ഇപ്പോള്‍ 16,000-17,000 ഏക്കറിനു വിലയുണ്ട്.

ഒന്നുമില്ലാതിരുന സ്ഥലം വാങ്ങി റോഡ്, ഇലക്ട്രിസിറ്റി, ഗ്യാസ് കണക്ഷന്‍, വെള്ളം, അഴുക്കുചാല്‍ എന്നിവയെല്ലാം എത്തിച്ചു. ഈ ഇന്‍ഫ്രാസ്റ്റ്രക്ചര്‍ നിര്‍മ്മാണത്തിനു 5 മില്യന്‍ ഡോളര്‍ കടമെടുത്തു.

ഓഹരി ഉടമകളില്‍ മൂന്നിലൊന്നെങ്കിലും അവിടെ വീട് വയ്ക്കാന്‍ വന്നിരുന്നെങ്കില്‍ ഈ തുക അടക്കാന്‍ വിഷമം വരില്ലായിരുന്നു. ആദ്യം താ
ല്‍പര്യം ഉണ്ടായിരുന്നവരില്‍ പലര്‍ക്കും കുറെക്കഴിഞ്ഞപ്പോള്‍ മനസ് മാറി. നിലവിലുള്ള പ്രദേശം വിടാന്‍ മടി. മക്കളെയും കൊച്ചുമക്കളെയും പിരിയാന്‍ വൈമനസ്യം. വൈദികരും പാസ്റ്റര്‍മാരും പോലും ചര്‍ച്ച് അംഗങ്ങള്‍ പോകുന്നത് തടഞ്ഞു. 

 ചുരുക്കത്തില്‍ റിട്ടയര്‍മന്റ് ഹോംസ് എന്ന ആശയത്തിലേക്കു നമ്മുടെ സമൂഹം എത്താന്‍ ഇനിയും കാലങ്ങളെടുക്കുമെന്നര്‍ഥം. റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ നിന്ന് ഏഴു കുടുംബം ഉറപ്പായും വരുമെന്നു പറഞ്ഞിട്ട് രണ്ടു കുടുംബമാണു എത്തിയത്

ഇതിനു പുറമെ ഹൗസിംഗ് രംഗത്തു ഇടക്കുണ്ടായിരുന്ന മാന്ദ്യവും ദോഷമായി.

ഇപ്പോള്‍ 17 വീടുകളിലാണു താമസക്കാര്‍. 22 വീടുകള്‍ പണിയാന്‍ കിടക്കുന്നു.

ഈ സാഹചര്യത്തി
ല്‍ ലോണെടുത്തവര്‍ക്ക് തുക തിരിച്ചു നല്‍കാന്‍ പറ്റാത്ത സ്ഥിതി വന്നു. ഭൂമിയില്‍ ഒരു ഭാഗം അവര്‍ക്കു വില്‍ക്കാനാണു നിര്‍ദേശം. എത്ര ഭൂമി എന്നും ഏതു ഭാഗത്തെന്നും ജനറല്‍ ബോഡി തീരുമാനിക്കണം.

വന്നു കണ്ടവരൊക്കെ നല്ല അഭിപ്രായമാണു പറഞ്ഞത്. വെറും ഭൂമി മാത്രമാണു വാങ്ങിയത്. ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ഉണ്ടാക്കാതെ പറ്റില്ലല്ലൊ. ഒരു ഭാഗം ചതുപ്പ് ഫ്‌ളഡഡ് ലാന്‍ഡ് എന്നാണു രേഖകളില്‍. ഇതു വരെ ഫ്‌ളഡ് ഒന്നും ഉണ്ടായില്ല. അവിടൊരു വലിയ ലേയ്ക്ക് എന്നതായിരുന്നു പദ്ധതി.

ന്യു യോര്‍ക്കില്‍ നിന്നു തോമസ് കൂവള്ളൂര്‍ അയച്ചു തന്ന വിമശനങ്ങളെപറ്റി പ്രതികരണം ചോദിച്ചപ്പോഴാണ് അദ്ധേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്

ഒരു ഓഹരി ഉടമയുടെ ഷെയര്‍ ആണു തോമസ് കൂവള്ളൂര്‍ വാങ്ങിയത്. 

കൂവള്ളൂരിന്റെ കത്ത്

ന്യൂയോര്‍ക്ക്: ന്യൂയര്‍ക്ക്, ന്യൂജേഴ്‌സി, പെന്‍സില്‍വാനിയാ ട്രൈസ്റ്റേറ്റ് ഏരിയായില്‍ താമസിച്ചിരു 150 ഓളം ക്രൈസ്തവ വിശ്വാസികളെ ചേര്‍ത്ത് രൂപീകൃതമായ ഒരു വലിയ പ്രസ്ഥാനമായിരുന്നു കെ.സി.എ.എച്ച്. അഥവാ കേരളാ ക്രിസ്ത്യന്‍ അഡല്‍'് ഹോംസ്. തുടക്കത്തില്‍ ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പിനിയായി ടെക്‌സാസിലെ റോയിസ് സിറ്റി ആസ്ഥാനമാക്കി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനമാരംഭിച്ചു. ഓരോ മെമ്പര്‍മാരില്‍ നിന്നും തുടക്കത്തില്‍ 25,000 ഡോളര്‍, അതായത് മൂന്നേ മുക്കാല്‍ മില്ല്യന്‍ ഡോളര്‍ വാങ്ങിയ ശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയത്.

ടെക്‌സാസിലെ റോയിസ് സിറ്റിയില്‍ കേരളത്തനിമയില്‍ ഒരു മിനി കേരളം നിര്‍മ്മിക്കുക എന്നുള്ളതായിരുന്നു ഇതിന് രൂപം നല്‍കിയവരുടെ സ്വപ്നം. വളരെ പെട്ടെന്നു തന്നെ 400-ല്‍ പരം ഏക്കര്‍ സ്ഥലം വാങ്ങുകയും ചെയ്തു. പക്ഷേ, വാങ്ങിയ സ്ഥലം പാടം പോലുള്ള ചതുപ്പു നിലം ആയതിനാല്‍ അവിടെ വീടു പണിയത്തക്ക വിധത്തില്‍ ലവലാക്കിയെടുക്കുന്നതിന് വാങ്ങിയ വിലയെക്കാള്‍ കൂടുതല്‍ മുടക്കേണ്ടതായി വന്നു. ഒടുവില്‍ മെമ്പര്‍മാരില്‍ നിന്നും 8% പലിശ കൊടുക്കാമെന്ന വാക്കില്‍ ഒന്നര മില്ല്യന്‍ ഡോളറിലധികം പല ഗഡുക്കളായി വാങ്ങി.

2000ാം ആണ്ടിന്റെ തുടക്കത്തില്‍ ആരംഭിച്ച പ്രസ്ഥാനം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വീടുകള്‍ വയ്ക്കാനാവാതെ വിഷമിച്ചുകൊണ്ടിരിക്കുന്നു. ഒടുവില്‍ വീണ്ടും കിട്ടുന്നേടേത്തു നിന്നെല്ലാം പണം വാങ്ങാന്‍ ശ്രമമാരംഭിച്ചു. അതിന്റെ ഭാഗമായി 8% പലിശയ്ക്ക് രണ്ട് പ്രമുഖ വ്യക്തികളില്‍ നിന്നു മാത്രം 5 മില്ല്യന്‍ ഡോളര്‍ സ്ഥലം ഈടു വച്ച് കടമെടുത്തു.

അങ്ങിനെ അവസാനം, ആ പണമുപയോഗിച്ച് എന്നു വേണമെങ്കില്‍ പറയാം, മൊത്തം 17 ഓളം വീടുകള്‍ പൂര്‍ത്തീയാക്കാന്‍ കഴിഞ്ഞു. വീടുകളുടെ വില തുടക്കത്തില്‍ പറഞ്ഞതിന്റെ ഇരട്ടിയോളമായതിനാല്‍ അവിടെ വീടുകളെടുക്കാന്‍ മെമ്പര്‍മാര്‍ തയ്യാറാകാതെ വന്നു. എങ്കിലും വിരലിലെണ്ണാവുന്ന ബോര്‍ഡ് മെമ്പര്‍മാരും, അവരുടെ അടുത്ത സുഹൃത്തുക്കളും അവിടെ താമസവും തുടങ്ങി.

ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടനുസരിച്ച് 5 മില്ല്യന്‍ ഡോളറിലധികം പണം വായ്പ കൊടുത്തവര്‍ പറഞ്ഞ സമയത്ത് പണം കൊടുക്കാതെ വപ്പോള്‍ കെ.സി.എ.എച്ച്.നെതിരെ നിയമ നടപടികള്‍ എടുത്ത് ഒടുവില്‍ ഓഗസ്റ്റ് 1ാംതീയതി 300ല്‍ അധികം ഭൂമി അതായത് അവര്‍ക്ക് ഈടായി കൊടുത്ത ഭൂമി നിയമപ്രകാരം കൈവശമാക്കിക്കഴിഞ്ഞു എ
ന്നറിയാന്‍ കഴിഞ്ഞു.

ഏതാനും ചില മെമ്പര്‍മാര്‍ തങ്ങളുടെ സ്വപ്നം സാക്ഷാത്ക്കാരമാകുന്നതിന് മുമ്പ് ഇഹലോകവാസം വെടിഞ്ഞു. മറ്റു ചിലര്‍ വീടുകള്‍ സമയത്തു ലഭിക്കുകയില്ലെന്നു  മനസ്സിലാക്കിയതിനാല്‍ റിട്ടയര്‍മെന്റ് എടുത്ത് ഫ്‌ളോറിഡാ, കാലിഫോര്‍ണിയാ, തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോയി സ്വസ്ഥജീവിതം നയിക്കുന്നു.

ആദ്യകാലങ്ങളില്‍ പൊതുയോഗം കൂടിയിരുന്നത് ന്യൂയോര്‍ക്ക് ഏരിയായിലായിരുന്നു. പിന്നീട് അത് ടെക്‌സാസിലേയ്ക്കു മാറ്റിയതോടെ പൊതുയോഗങ്ങളില്‍ ആരും തന്നെ സംബന്ധിക്കാതെയായി. പൊതുയോഗത്തില്‍ കോറം ലഭിക്കുന്നതിനിവേണ്ടി മെമ്പര്‍മാരെ വിളിച്ച് അവരുടെ പ്രോക്‌സി വാങ്ങി തീരുമാനങ്ങള്‍ എടുക്കുകയാണുണ്ടായത്.

മെമ്പര്‍മാരുടെ സഹകരണം ഉണ്ടായിരുന്നുവെങ്കില്‍ ഈ പ്രസ്ഥാനം ഈ വിധത്തില്‍ ആകുമായിരുന്നില്ല എന്നുള്ളതാണ് സത്യം. മെമ്പര്‍മാര്‍ വീടുവെയ്ക്കാന്‍ തയ്യാറായിരു
ന്നുവെങ്കില്‍ പണം പുറത്തുനിന്നും കടമെടുക്കേണ്ട ആവശ്യവുമില്ലായിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ മാസാവസാനമാണ് 300 ഏക്കറിലധികം സ്ഥലം പണയപ്പെടുത്തി 5 മില്ല്യനിലധികം പണം വാങ്ങിയ വിവരം പുറത്തു വനത്. പണമായി കിട്ടിയ സ്ഥലം പിടിച്ചെടുക്കുന്നതിനുള്ള നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു എന്ന വിവരം കിട്ടിയതിന്റെ വെളിച്ചത്തില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നിവടങ്ങളിലുള്ള ചില മെമ്പര്‍മാര്‍ ഈ ലേഖകനുമായി ഫോണില്‍ ബന്ധപ്പെട്ടു. ഉടന്‍ തന്നെ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചു ബന്ധപ്പെട്ടപ്പോള്‍ വാര്‍ത്ത സത്യമാണെന്നു മനസ്സിലാക്കി. പ്രസ്ഥാനത്തില്‍ മെമ്പര്‍മാരായിട്ടുള്ളവരില്‍ ചിലര്‍ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തികളുമാണ്. ഫോമായുടെ പ്രവാസി പ്രൊട്ടക്ഷന്‍ ആക്ഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ കൂടി ആയ ഫ്‌ളോറിഡായില്‍ നി
ന്നുള്ള സേവി മാത്യുവും, ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ.) എന്ന സംഘടനയുടെ ചെയര്‍മാന്‍ തുടങ്ങിയവരും ഇതില്‍പ്പെടുന്നു.

വിവരം അറിഞ്ഞയുടനെ ന്യൂയോര്‍ക്കില്‍ അടിയന്തിരമായി ഒരു യോഗം ചേര്‍ന്ന് കെ..സി.എ.എച്ച്‌ന്റെ ഒരു അടിയന്തിര ജനറല്‍ബോഡി യോഗം വിളിച്ചുകൂട്ടാന്‍ ആവശ്യപ്പെട്ട് കത്ത് രേഖാമൂലം പ്രസിഡന്റിന് അയച്ചു കൊടുത്തു. അതനുസരിച്ച് ഓഗസ്റ്റ് 26-നു 10 മണിക്ക് (ടെക്‌സാസ് സമയം) ജനറല്‍ ബോഡി കൂടാനുള്ള കത്ത് കെ.സി.എച്ച്. എല്‍.എല്‍.സി.യുടെ സെക്രട്ടറി മെമ്പര്‍മാര്‍ക്ക് ഔദ്യോഗികമായി അറിയിക്കുകയുമുണ്ടായി.

കെ.സി.എ.എച്ച്‌ന്റെ വിധി നിര്‍ണ്ണയിക്കപ്പെടുന്ന ഒരു സുപ്രധാന ദിവസമായിരിക്കും ആഗസ്റ്റ് 26 എന്നു വേണം കരുതാന്‍. മെമ്പര്‍മാരില്‍ 50 പേര്‍ വീടു വയ്ക്കാന്‍ വേണ്ടി മുമ്പോട്ടു വരു
ന്നപക്ഷം ഇന്നുള്ള പ്രശ്‌നത്തെ അതിജീവിക്കാന്‍ കഴിയുമെന്നു് പ്രസ്ഥാനത്തിനു രൂപം കൊടുത്തയാളും, ഇപ്പോഴും പ്രസിഡന്റായി തുടരുന്ന വൈദികന്‍ പറയുന്നു. മെമ്പര്‍മാര്‍ സഹകരിക്കുമെങ്കില്‍ ഇപ്പോഴുള്ള ഭരണ സംവിധാനത്തിനു മാറ്റം വരുത്തി, ബൈലോയില്‍ ചില ഭേദഗതികള്‍ വരുത്തേണ്ടതായി വരും എന്ന് ചില മെമ്പര്‍മാര്‍ പറയുന്നു.

സാധിക്കുന്നിടത്തോളം മെമ്പര്‍മാര്‍ ഈ പൊതു യോഗത്തില്‍ പങ്കെടുത്ത് തങ്ങള്‍ മുടക്കിയിരിക്കുന്ന പണം നഷ്ടപ്പെട്ടു പോകാതിരിക്കത്തക്ക വിധത്തില്‍ അന്തിമമായ തീരുമാനങ്ങള്‍ എടുക്കേണ്ടതാണെന്ന് ന്യൂയോര്‍ക്കില്‍ വച്ചുകൂടിയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിക്കുന്നു.

പൊതുയോഗത്തില്‍ കോറം തികയണമെങ്കില്‍ 2/3 മെമ്പര്‍മാരുടെ, അതായത് 66-ല്‍ കുറയാത്ത മെമ്പര്‍മാരുടെ സഹകരണം ആവശ്യമാണ്. പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ തങ്ങളുടെ പ്രോക്‌സി പൂരിപ്പിച്ച് തോമസ് കൂവള്ളൂരിന്റെ പേരില്‍ അയച്ചുകൊടുത്ത് മെമ്പര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതാണെന്ന് 
 ആക്ഷന്‍ കമ്മറ്റി തീരുമാനമെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് കൂവള്ളൂര്‍ 914 409 5772, സേവി മാത്യു 011 91 7559923923 (ഇന്ത്യ)
ജോസ പൗലോസ് 201 965 7516 . 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക