Image

താങ്ക്യു പാണ്ടെ- സി ജി പണിക്കര്‍ കുണ്ടറ

സി ജി പണിക്കര്‍ Published on 04 August, 2017
താങ്ക്യു പാണ്ടെ- സി ജി പണിക്കര്‍ കുണ്ടറ
1989 ആഗസ്റ്റ് മാസം വെസ്റ്റ് ബംഗാളില്‍  ഉള്ള ഒരു മിലിട്ടറി ഹോസ്പിറ്റലില്‍ നിമോണിയ ബാധിച്ച് ഞാന്‍ അഡ്മിറ്റ് ആയി. കഫം, മൂത്രം, രക്തം എന്നിവ പരിശോധനയ്ക്കയച്ച് റിസല്‍ട്ട് വന്നപ്പോള്‍ അത്ഭുതം ... എനിക്ക് മഞ്ഞപ്പിത്തം. പിറ്റേ ദിവസത്തെ പരിശോധനയില്‍ മഞ്ഞപ്പിത്തം മാറി വീണ്ടും നിമോണിയ. ഭഗവാന്റെ മായാവിലാസം പോലെ, ഇത് ആശുപത്രിക്കാരുടെ ലീലാവിലാസം എന്നല്ലാതെന്ത് പറയേണ്ടു. പണിക്കര്‍ അന്ന് അടുത്ത ബെഡില്‍ കിടന്ന യു .പി .കാരന്‍ പാണ്ടെ  ആയി അത്രതന്നെ (ഇരുവരുടേയും കഫം, മൂത്രം, രക്തം തുടങ്ങിയവ പരിശോധനയ്ക്ക് അയച്ചപ്പോള്‍ ഒട്ടിച്ച പേര് പരസ്പരം മാറിപ്പോയി)
     
ഇതേ പാണ്ടെക്ക് ഒരു കഥകൂടിയുണ്ട്. അയാള്‍ ഒരു ക്യാപ്റ്റന്റെ ഭാര്യക്ക് പ്രസവ സമയം രക്തദാനം ചെയ്തു. ക്യാപ്റ്റന്‍ സാബ് ധാരാളം കിസ്മിസ്സ്, അണ്ടിപ്പരിപ്പ് ,ഓറഞ്ച്, ആപ്പിള്‍ തുടങ്ങിയവ ഒരു കൂടയിലാക്കി ദിവസവും  പാണ്ടെക്ക് കൊണ്ട് കൊടുത്തു. ക്യപ്റ്റനും ബ്ലഡ് കൊടുത്ത പാണ്ടെക്കും വളരെ സന്തോഷമായി. വളരെ വിരളമായ ബ്ലഡ് ഗ്രൂപ്പ് ആയിരുന്നു  പാണ്ടെ യുടേത്.
     
പാണ്ടെയെത്തേടി ഒരു സുവര്‍ണ്ണാവസരം കൂടി എത്തിയിരിക്കുന്നു. മെഡിക്കല്‍ കോറിലെ ഒരു സന്മസ്സുള്ള ജവാനാണ്  പാണ്ടെ . ഇക്കുറി ജമിറല്യപാണ്ടെ ധാരാളം രക്തം കൊടുക്കേണ്ടി വന്നു.

പാണ്ടെയുടെ തന്നെ യൂണിറ്റിലെ(AMC) ഡോക്ടറായ ഒരു മേജറുടെ ഭാര്യക്കായിരുന്നു പ്രസവാനന്തരം രക്തദാനം ചെയ്തത്. ഭാര്യയും കുഞ്ഞും രക്ഷപെട്ടു. യൗവ്വനത്തിന്റെ പടവുകള്‍ ചവിട്ടിക്കടന്ന പാണ്ടെയില്‍ ഒരു വിളര്‍ച്ച. ഓറഞ്ചും , അണ്ടിപ്പരിപ്പും, കിസ്മിസ്സും ഒക്കെ പ്രതീക്ഷിച്ച് കിടന്ന പാണ്ടെയെ വെളുക്കെച്ചിരിച്ചു കൊണ്ട് കടന്നുവന്ന മേജര്‍ അയാളുടെ കൈ പിടിച്ച് കുലുക്കി ഇങ്ങനെ പറഞ്ഞു. 'Thank you Pandey'
          
അപ്പോഴും പട്ടാള ജീപ്പില്‍ അണ്ടിപ്പരിപ്പും, ഓറഞ്ചുമൊക്കെ നിറഞ്ഞ കൂടയിരിപ്പുണ്ടായിരുന്നു. പക്ഷേ അത് പാണ്ടെയ്ക്ക് ആയിരുന്നില്ല മേജര്‍ സാബിന്റെ പ്രീയതമക്ക് വേണ്ടി മാത്രം.


താങ്ക്യു പാണ്ടെ- സി ജി പണിക്കര്‍ കുണ്ടറ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക