Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍ കുരുവിളയ്ക്ക് സ്വീകരണം നല്‍കി

ജീമോന്‍ റാന്നി Published on 05 August, 2017
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍ കുരുവിളയ്ക്ക് സ്വീകരണം നല്‍കി
ഹൂസ്റ്റന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്‍ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ സ്റ്റാഫോര്‍ഡിലുള്ള കേരള കിച്ചനില്‍ ജൂലൈ 24ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍  കുരുവിളയ്ക്ക് സ്വീകരണം നല്‍കി.

പ്രസിഡന്റ് എസ്.കെ.ചെറിയാന്റെ സ്വാഗത പ്രസംഗത്തിനുശേഷം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ്  ജോണ്‍ കുരുവിള തന്റെ കഴിഞ്ഞ എട്ടു വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.  ഇപ്പോള്‍ 22 വര്‍ഷങ്ങളായി നിലവിലുള്ള സംഘടന എന്ന നിലയ്ക്ക് അതിനെ പുതിയ തലങ്ങളിലേക്ക് മാറ്റം ചെയ്യപ്പെടേണ്ടതിന്റെ ആവശ്യം അദ്ദേഹം വിവരിച്ചു. 

ലോകം മുഴുവന്‍ അംഗങ്ങളും പ്രോവിന്‍സുകളും ഉള്ള ഈ സംഘടനയെ ലയണ്‍സ് ക്ലബ് പോലെ ഉയര്‍ത്തി കൊണ്ടുവരുവാന്‍ ഇപ്പോള്‍ നടന്നുകൊണ്ടി രിക്കുന്ന യൂണിഫിക്കേഷന്‍ കഴിഞ്ഞാല്‍ ഉടന്‍ സാധ്യമാകും എന്നദ്ദേഹം പറഞ്ഞു. 

തുടര്‍ന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോണ്‍ കുരുവിളയ്ക്ക് സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക