Image

ആധാര്‍ കാര്‍ഡ്: പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയതായി തോമസ് ടി. ഉമ്മന്‍

Published on 05 August, 2017
ആധാര്‍ കാര്‍ഡ്: പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയതായി തോമസ് ടി. ഉമ്മന്‍
തിരുവനന്തപുരം: ഇന്ത്യന്‍ എംബസിവഴി ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ കഴിയണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയതായി ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്‍ പറഞ്ഞു. ഇതിനാവശ്യമായ നിയമ നിര്‍മ്മാണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇരട്ടപൗരത്വം ആവശ്യമാണ്. അല്ലെങ്കില്‍ രാജ്യവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. ഇതിനാവശ്യമായ നിയമനിര്‍മാണം നടത്തുമെന്നാണു പ്രതീക്ഷ. അമേരിക്കയില്‍ വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ഫോമ നിയമസഹായംനല്‍കുന്നുണ്ട്. പക്ഷേ, ഇതു വിജയിക്കണമെങ്കില്‍ നാടിന്റെ പിന്തുണകൂടി വേണമെന്നു തോമസ് ടി. ഉമ്മന്‍ പറഞ്ഞു. ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമ) കേരള കണ്‍വന്‍ഷന്‍ പൊളിറ്റിക്കല്‍ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ആധാര്‍ കാര്‍ഡ്: പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയതായി തോമസ് ടി. ഉമ്മന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക