Image

വിജ്ഞാന വീഥികളിലൂടെ (പ്രൊഫസ്സര്‍ ചെറുവേലിസാറുമൊത്തൊരു സര്‍ഗ്ഗ സന്ധ്യ (2: സുധീര്‍പണിക്കവീട്ടില്‍)

Published on 05 August, 2017
വിജ്ഞാന വീഥികളിലൂടെ (പ്രൊഫസ്സര്‍ ചെറുവേലിസാറുമൊത്തൊരു സര്‍ഗ്ഗ സന്ധ്യ (2: സുധീര്‍പണിക്കവീട്ടില്‍)
പ്യുരിടന്‍ തിയോളോജിയുടെ അതിപ്രസരം രചനകളില്‍ പ്രകടമാകുന്ന വിഷയത്തെക്കുറിച്ച് ആരംഭിച്ചു കൊണ്ടാണു കഴിഞ്ഞ അദ്ധ്യായം അവസാനിപ്പിച്ചത്.  (അതുവായിക്കാന്‍ കഴിയാതിരുന്നവര്‍ ഈലിങ്കില്‍ ക്ലിക്ക്‌ചെയ്യുക https://www.emalayalee.com/varthaFull.php?newsId=146870

അമേരിക്കക്കാര്‍ ആ കാലഘട്ടത്തില്‍ കലയെപ്പറ്റിയും മനുഷ്യ മനസുകളുടെ സര്‍ഗ്ഗ ശേഷിയെപ്പറ്റിയും ചിന്തിക്കാന്‍ ആരംഭിച്ചു. അതിന്റെ ഫലമായി പല എഴുത്തുകാരുടേയും രചനകള്‍ പുറത്ത്‌വന്നു. ആദ്യത്തെ കുടിയേറ്റക്കാര്‍, പ്യൂരിടന്‍സ് (Puritans), ധാര്‍മ്മിക മതാചാരങ്ങളെ വളരെ കണിശമായിപാലിക്കുന്നവര്‍) വിദ്യാഭ്യാസത്തിലും സാംസ്കാരിക പുരോഗതിയിലും ശ്രദ്ധവച്ചു. അമേരിക്കയിലേക്ക് കുടിയേറിയെങ്കിലും ജനിച്ച നാടിന്റെ ഭാഷയും സംസ്കാരവും ഇവിടേയും വളര്‍ത്തണമെന്ന ചിന്ത അവര്‍ക്കുണ്ടായിരുന്നു. വാക്കുകളുടെ അക്ഷരങ്ങളില്‍ വരെ വ്യത്യസ്ഥത പുലര്‍ത്തണമെന്ന നിര്‍ബന്ധം അവര്‍ വച്ചു പുലര്‍ത്തി. ദൈവത്തെ എല്ലാറ്റിലും മേലെ പ്രതിഷ്ഠിച്ചു കൊണ്ടുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിലായിരുന്നു അവര്‍ക്ക് താല്‍പ്പര്യം. അതുകൊണ്ട് അവരുടെ സാഹിത്യ കൃതികളില്‍ ചരിത്രം, ജീവചരിത്രങ്ങള്‍, പ്രബോധനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി. മതപരമായ ഒരു ചായ്‌വു പ്രകടമാക്കുന്ന രചനകളാണു അന്നു ഉണ്ടായികൊണ്ടിരുന്നത്.

മനുഷ്യര്‍ ജനിച്ച് വീഴുന്നത് മാലിന്യത്തോടെയാണെന്നും അവനു ഗുണങ്ങളും മോക്ഷവും പ്രാപ്യമാകുന്നത് ദൈവ ക്രുപയാല്‍ മാത്രമാണെന്നും അമേരിക്കയില്‍ ആത്മീയ ഉണര്‍വിനു പ്രഭാഷണ പരമ്പരകളിലൂടെയും പുസ്തകങ്ങളിലൂടെയും പ്രചാരം കൊടുത്ത്‌ കൊണ്ടിരുന്ന ജോനഥന്‍ എഡ്വേഡ് തന്റെ പ്രസംഗത്തിലൂടെ അറിയിച്ചു. ജോണ്‍ ഹാര്‍വാര്‍ഡ് അദ്ദേഹത്തിന്റെ മരണത്തിനു ഒരു വര്‍ഷം മുമ്പ് നാനൂറോളം പുസ്തകങ്ങളും വളരെ ഭീമമായ സംഖ്യയും സംഭാവന ചെയ്തതിനാല്‍ കോളെജിനു ഹാര്‍വാര്‍ഡ് എന്നു പേരു നല്‍കി. ഇതിന്റെ ആദ്യത്തെ പ്രസിഡണ്ട് ഹെന്റ്രി ഡുന്‍സ്റ്റര്‍ കേമ്പ്രിഡ്ജില്‍ നിന്നും ബിരുദം നേടിയ ചെറുപ്പക്കാരനായിരുന്നു. അദ്ദേഹം ഇംഗ്ലണ്ടിലെ രണ്ടുവലിയ സര്‍വകലാശാലകളായ ഓക്‌സ്‌ഫോര്‍ഡിനും, കാമ്പ്രിജിനും ഒപ്പം ഈ കോളേജും ഉയര്‍ത്താന്‍ ആഗ്രഹിച്ചു. യേശുവിനെ ആധാരമാക്കിയുള്ള അസ്തിവാരത്തില്‍ പണിതുയര്‍ത്തുന്ന അറിവ്മാത്രമേ നിലനില്‍ക്കയുള്ളുവെന്നു അന്നുള്ളവര്‍ വിശ്വസിച്ചു. അവര്‍ പൗരോഹിത്യ ഭരണത്തില്‍ (Theocracy) വിശ്വസിച്ചിരുന്നവരായിരുന്നു. 

 മനുഷ്യര്‍ ഭരണത്തിനായി കണ്ടുപിടിച്ച രീതികളെമൂന്നായി തരം തിരിക്കാം. പ്രഭുവാഴ്ച , (Oligrachy) രാജവാഴ്ച, (Monarchy) ജനാധിപത്യം. (democracy) ഇതില്‍ നിന്നും വ്യത്യസ്ത്യമായിട്ടുള്ള പൗരോഹിത്യ ഭരണം അധികനാള്‍ നിലനിന്നില്ല.

പുരാതന റോമിലേയും ഗ്രീസിലേയും കലാ-സാഹിത്യ- സാംസ്കാരിക മാത്രുകകളെ സ്വീകരിക്കാനുള്ള ഒരു പ്രസ്ഥാനമായ് അമേരിക്കന്‍ എഴുത്തുകാരുടെ ഇടയില്‍ നിയോ ക്ലാസ്സിസം വളര്‍ന്നു. നിയോക്ലാസിസം എന്ന പദം അര്‍ത്ഥമാക്കുന്നത് പ്രാചീന സാഹിത്യ പ്രസ്ഥനത്തെ പുനര്‍ജ്ജനിപ്പിക്കയോ അല്ലെങ്കില്‍ അതിനെ പുതുതായി അവതരിപ്പിക്കുകയോ ചെയ്യുന്നത്‌ സംബന്ധിച്ചത് എന്നാണ്. ചിലര്‍ പുരാതന മാത്രുകകളെ സ്വീകരി
ച്ചപ്പോള്‍ ചിലര്‍ അതിനു ഒരു പുതിയ പരിവേഷം നല്‍കികൊണ്ട് അവതരിപ്പിക്കാന്‍ ശ്രമിച്ചു. കുടിയേറി പാര്‍ത്തവര്‍ അവരുടെ നാടിന്റെ സംസ്ക്രുതിയും സാഹിത്യവും ഇവിടേയും ആവര്‍ത്തിക്കുന്നതിനോട് പലരും യോജിച്ചില്ല. പുതിയ ഭൂമിയില്‍ തനതായ ഒരു സംസ്കാരവും സാഹിത്യവും ഉണ്ടാകണമെന്നു അവരൊക്കെ ആഗ്രഹിച്ചു.

ദേശീയസ്മാരക സൗധങ്ങള്‍കെട്ടിപ്പടുക്കുന്നതും റോമിലേയും ്ര്രഗീസിലേയും കലകളെ ആശ്രയിച്ചാവണമെന്ന ചിന്താഗതി നിയോ ക്ലാസ്സിക്ക്ക്കാര്‍ പുലര്‍ത്തിയിരുന്നു.
അമേരിക്കന്‍ രാഷ്ട്രീയരംഗത്തെ കലാപങ്ങളും വിപ്ലവങ്ങളും എഴുത്തുകാരുടെ രചനകളില്‍പ്രതിഫലിച്ചു. തോമസ് ജെഫ്‌ഫേഴ്‌സന്റെ declaration of independence
എന്ന രാഷ്ട്രീയ പ്രമാണം സാഹിത്യ മേന്മ ഉള്‍കൊള്ളുന്നതായിരുന്നു. അതേ പോലെ ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്റെ ആത്മകഥസ്വയം നന്നാകാനുള്ള ആത്മീയ ഉപദേശങ്ങളും സുഭാഷിതങ്ങളും അടങ്ങിയപുസ്തകമായിരുന്നു. 

പതിനെട്ടാം നൂറ്റാണ്ടൊടുകൂടിനോവല്‍ രചനയില്‍ എഴുത്തുകാര്‍ക്ക് കൂടുതല്‍ താല്‍പ്പര്യം ഉണ്ടായി. എന്നാല്‍ നോവല്‍ രചയിതാക്കള്‍ സ്വീകരിച്ചിരുന്ന സിദ്ധാന്തങ്ങളോട് പൊതുജനം അത്രുപ്തി പ്രകടിപ്പിച്ചു.

സിവില്‍വാറിനുശേഷം മാനസികമായി ജനങ്ങളില്‍ സംഘര്‍ഷം നടന്നിരുന്നു. യുദ്ധത്തില്‍വടക്ക് ജയിക്കുകയും തെക്കുതോല്‍ക്കുകയും ചെയ്തപ്പോള്‍തെക്കന്‍പ്രദേശക്കാര്‍വിഷാദരും അസന്തുഷ്ടരുമായി.അവരെവടക്കുള്ളവര്‍ സെക്കന്റ് ക്ലാസ്സ് പൗരന്മാരായി കരുതി.സിവില്‍വാര്‍ കഴിഞ്ഞ്‌നാല്‍പ്പത് വര്‍ഷത്തിനുള്ളില്‍പലരും മഹാധനികരായി (millionaire) ഈ സാമ്പത്തിക നേട്ടം മറ്റുജനങ്ങളില്‍കോപം, നിരാശ, സംഘര്‍ഷം തുടങ്ങിയവികാരങ്ങള്‍ ഉളവാക്കി.മാര്‍ക്ക്‌ടൈ്വന്‍ അദ്ദേഹത്തിന്റെ ക്രുതികളില്‍ ഈ അവസ്ഥയെക്കുറിച്ച് എഴുതി. ധനാധിപതികളില്‍ അധിഷ്ഠിതമായ സര്‍ക്കാരിനെ അദ്ദേഹം പ്ലൂടോക്രാറ്റിക് (Plutocratic) എന്നുവിളിച്ചു.ന്കോടീശ്വരന്മാരായവര്‍ അവരുടെ ജീവിത ശൈലികള്‍പരിഷ്ക്രുതവും, സൗകര്യപ്രദവുമാക്കി. അവരില്‍ ചിലര്‍റോഡ് ഐലന്റിലെന്യൂപോര്‍ട്ടില്‍കൊട്ടാരസദ്രുശ്യമായവേനല്‍കാലവസതികള്‍ നിര്‍മ്മിച്ചു. ബക്കിങ്ങ്ഹാം പാലസിന്റെ വലുപ്പത്തില്‍മനോഹരഹര്‍മ്മ്യങ്ങള്‍ അവിടെ ഉയര്‍ന്നു.അതേസമയം തെക്കന്‍സംസ്ഥാനങ്ങളിലെ ജനങ്ങള്‍ സ്വന്തമായിഭൂമിവാങ്ങിക്കാന്‍ കഴിവില്ലാത്തവരായിരുന്നു. ചോളം, തേയിലതുടങ്ങിയവ ക്രുഷിചെയ്യാന്‍ അവര്‍ ഭൂമിപാട്ടവ്യവസ്ഥയില്‍ വാങ്ങിയെങ്കിലും ഒരിക്കലും ആ ഭൂമി അവര്‍ക്ക്‌സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. കടബാധ്യതയിലേക്ക് അടച്ച് തീര്‍ക്കാനുള്ള പണം കഴിഞ്ഞാല്‍ബാക്കിസമ്പാദ്യമായി അവര്‍ക്ക് ഒന്നുമില്ലായിരുന്നു.ഈ സംഭവവികാസങ്ങള്‍ എഴുത്തുകാരുടെ ക്രുതികളില്‍പ്രതിഫലിച്ചു. നോവലുകളില്‍ വളരെപ്രത്യക്ഷമായി ജീവിതത്തിന്റെ യഥാര്‍ത്ഥവശങ്ങളെ എഴുത്തുകാര്‍ ചിത്രീകരിച്ചു.

യാഥാര്‍ത്ഥ്യവാദത്തെ (Realism) ഭൂരിപക്ഷം എതിര്‍ക്കുകയാണുണ്ടായത്. ജീവിതത്തിന്റെ നിഷേധാത്മകമായ ഒരു മുഖമാണു യാഥാര്‍ത്ഥ്യവാദത്തിലൂടെ എഴുത്തുക്കാര്‍ ആവിഷ്ക്കരിക്കുന്നതെന്നുവായനക്കാരും നിരൂപകരും വിധിയെഴുതി. പത്തൊമ്പതാം നൂറ്റാണ്ടോടുകൂടിയാഥാര്‍ത്ഥ്യവാദം നാച്ചുറലിസത്തിനു (Naturalism) വഴിമാറികൊടുത്തു. തീവ്രമായ യഥാര്‍ത്ഥ്യവാദത്തിന്റെ വേറിട്ടപതിപ്പാണു നാചുറലിസം എന്നുപറയാം.നാചുറലിസ്ം എന്ന പ്രസ്ഥാനകാര്‍നോവലുകള്‍ വലുപ്പമുള്ളതാകണമെന്നു ആവശ്യപ്പെട്ടു. കഥാപാത്രങ്ങള്‍ക്ക്‌വിധിയുടെ മേല്‍ അധികം നിയന്ത്രണമുണ്ടാകരുത്. മനുഷ്യന്റെപാരമ്പര്യവും അവന്റെ സാഹചര്യവും ക്രുത്രിമത്വമില്ലാത്തതായിരിക്കണം. ജീവിതത്തിന്റെ എല്ലാ ഭാവങ്ങളും, അനുഭവവും പ്രയാസങ്ങളും ഉള്‍കൊള്ളണം. വിവര്‍ണങ്ങള്‍ നിസ്ഫക്ഷമായിരിക്കണം.എഴുത്തുകാരന്‍ അവന്റെ കഥാപാത്രങ്ങളില്‍നിന്നും അകലം പാലിക്കണം.

1850 മുതല്‍ 1860 വരെയുള്ള കാലഘട്ടത്തിലെസാഹിത്യത്തിന്റെ വളര്‍ച്ച വിദ്യഭ്യാസമുള്ളവര്‍ക്ക്മാത്രം മനസ്സിലാകുന്നവിധത്തിലാണെന്നു അഭിപ്രായമുണ്ടായി. അതുകൊണ്ട് സാധാരണകാരനുമനസ്സിലാകുന്ന വിധത്തിലുള്ളധാരാളം ഡൈം നോവലുകള്‍ (Dime Novel ഈ കാലഘട്ടത്തില്‍ ഉണ്ടായി. പെട്ടെന്നു തല്ലിക്കൂട്ടിയുണ്ടാക്കുന്നസാഹിത്യഗ്രന്ഥമായി ഇതിനെ കണക്കാക്കാം.

കാല്‍പ്പനിക പ്രസ്ഥാനങ്ങളെപിന്തുടര്‍ന്നിരുന്ന നോവലിസ്റ്റാണ് നഥാനിയല്‍ ഹോതോണ്‍.അമേരിക്ക ഒരു പുതിയരാഷ്ട്രമായിപാദമുറപ്പിച്ചുകൊണ്ടിരിക്കുന്നസമയത്താണു് കാല്‍പനിക പ്രസ്ഥാനം (Romanticism) ഉദയം ചെയ്യുന്നത്.ബ്രിട്ടനില്‍ അപ്പോള്‍ നിലവിലിരുന്ന ഈ പ്രസ്ഥാനത്തോട് അമേരിക്കന്‍ എഴുത്തുക്കാര്‍ആകര്‍ഷിക്കപ്പെടുകയായിരുന്നു. പ്രക്രുതിയോടുള്ള സ്‌നേഹം, ഭാവനാ സങ്കല്‍പ്പങ്ങള്‍, വികാരതീവ്രത എല്ലാ ഈ പ്രസ്ഥാനത്തിലെ എഴുത്തുകാരുടെ ക്രുതികളില്‍ നിറഞ്ഞുനിന്നു. അമേരിക്കയുടെ പ്രക്രുതി ഭംഗി ബ്രിട്ടനെക്കാള്‍ വ്യത്യസ്തവും സുന്ദരവുമായതും എഴുത്തുകാരന്റെ ഭാവനകളെ ഉണര്‍ത്തി. ഹോതോണിന്റെ ഏറ്റവും മികച്ച കലാസ്രുഷ്ടിയായി കണക്കാക്കുന്നത് "സ്കാര്‍ലെറ്റ്‌ലെറ്റര്‍'' (scarlet letter)ആണു.ഈ പുസ്തകം പ്യുരിറ്റന്‍ പ്രസ്ഥാനകാരെ പുഛിക്കയും വിമര്‍ശിക്കയും ചെയ്യുന്നു. ഇതിലെ ആഖ്യാതാവ് പ്യുരിറ്റന്‍ സമൂഹത്തെസങ്കുചിത മനസ്ഥിതിയുള്ളവരായും ന്യായരഹിതമായി ആളുകളെ ഇരയാക്കുന്നവരുമാണെന്നുസൂചിപ്പിക്കുന്നു. അവര്‍ മതത്തെനിയമവുമായി കൂട്ടിചേര്‍ക്കുന്നു.പ്യുരിടന്‍ ചിന്താഗതിയുള്ളവര്‍ സ്ര്തീകളുടെ കാര്യത്തില്‍ അനാവശ്യമായ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നും, മനുഷ്യര്‍ചെയ്തുപോകുന്ന പാപത്തിനു കടുത്തശിക്ഷ നല്‍കുന്നക്രൂരതയേയും നോവലിസ്റ്റ്് നിശിതമായിവിമര്‍ശിച്ചിട്ടുണ്ട്.

നോവല്‍ ആരംഭിക്കുന്നത് ഇതിലെ മുഖ്യ കഥാപാത്രമായ എസെ്തര്‍ അവരുടെ അവിഹിതബന്ധത്തില്‍ നിന്നു ജനിച്ച മകള്‍ പേളിനെ, , കയ്യിലെടുത്ത്‌കൊണ്ട് ജയിലില്‍ നിന്നും പുറത്ത്്‌വരുന്നതോടെയാണ്. അവരുടെ മേല്‍വസ്ര്തത്തില്‍ "എ'' എന്ന ചുവന്നഅക്ഷരം മനോഹരമായിതുന്നിപിടിപ്പിച്ചിരുന്നു. അതേപോലെ അവള്‍ സുന്ദരമായിമന്ദഹസിക്കയും ചെയ്തിരുന്നു.വ്യഭിചാര കുറ്റം കണ്ടെത്തിയാല്‍ ആ സ്ര്തീക്ക്‌സമൂഹം വിധിച്ചിട്ടുുള്ളത് അവള്‍ ചുവന്നനിറത്തില്‍ എ എന്ന അക്ഷരം മേല്‍വസ്ര്തത്തില്‍തുന്നിപ്പിടിപ്പിക്ല്‌നടക്കുകയെന്നാണു. എ (adultress ) എന്നത് വ്യഭിചാരി എന്നുകാണിക്കാനാണ്.ചുവന്നനിറം അതുപ്രത്യേകം ശ്രദ്ധിക്കപ്പെടാനും.വ്യഭിചാരകുറ്റത്തിനു ചൂരല്‍കൊണ്ടുള്ളപ്രഹരം അക്ലെങ്കില്‍മരണശിക്ഷവരെവിധിച്ചിരുന്നു

അന്നത്തെ സമുദായം. അപ്പോഴാണുവിവാഹമെന്ന പുണ്യ കര്‍മ്മത്തിലൂടെയല്ലാതെ ഒരു സ്ര്തീ ഒരു കുഞ്ഞിനെസമ്പാദിച്ച് സമൂഹത്തിനു മുന്നില്‍ നിര്‍ഭയം ജീവിച്ചത്. സ്ര്തീകള്‍ സന്മാര്‍ഗ്ഗിക മൂല്യങ്ങള്‍ അനുസരിച്ചു കൊണ്ടു ജീവിക്കണമെന്ന പ്യുരിടന്‍സിന്റെ കല്‍പ്പനകള്‍ എസെ്തര്‍ അനുസരിച്ചില്ല. അവളുടെ മകളെ പ്യുരിടന്‍ പ്രമാണങ്ങള്‍ക്കൊപ്പം വളര്‍ത്തണമെന്നു ഉപദേശിച്ചിട്ടും അനുസരിക്കാതെ വന്നപ്പോള്‍ അതിനായി 
മത വിശ്വാസികള്‍ ഇടപെട്ടിട്ടും എസെ്തര്‍ വഴങ്ങിയില്ല. എസെ്തറിനെ ഒരു ധീരവനിതയായി ഹൊതോന്‍ സ്രുഷ്ടിച്ചു.കാല്‍പ്പനിക പ്രസ്ഥാനം മനുഷ്യമനസ്സുകളുടെ ഭാവനയെയഥേഷ്ടം വിഹരിക്കാന്‍ അവസരം നല്‍കുന്നു. എഴുത്തുകാര്‍ക്ക് അവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ അനാവശ്യനിയന്ത്രണമില്ലാതെ വരുമ്പോള്‍ സമൂഹനന്മക്ക് ഉതകുന്നസ്രുഷ്ടികള്‍ അവരില്‍ നിന്നുമുണ്ടാകും.

ഹോതോണിന്റെ അയല്‍പക്കകാരനും കൂട്ടുകാരനുമായ ഹെര്‍മണ്‍മെല്‍വില്‍ കാര്യമായ വിദ്യാഭ്യാസയോഗ്യതകള്‍ ഒന്നുമുണ്ടായിരുന്നില്ല. അന്നുതിമിംഗല വേട്ടയ്ക്ക് ആളുകളെ എടുത്തിരുന്നു. തിമിംഗല വേട്ടയ്ക്ക്‌പോകുക എന്നാല്‍ അഞ്ചു വര്‍ഷം വീട്ടില്‍നിന്നും അകന്നുനില്‍ക്കുക, ഭൂമിയുടെ മറ്റേ അറ്റത്ത്‌പോകുക എന്നാണു. സാഹസികമായ, നിന്ദ്യമായ അതേസമയം ഏറ്റവും ലാഭകരമായന്തൊഴിലാണു തിമിംഗല വേട്ട.അദ്ദേഹം തിമിംഗലങ്ങളെ വേട്ടയാടുന്നകപ്പലിലെ ജോലിക്കാരനായി പോയി ആ അനുഭവത്തില്‍നിന്നും പ്രശസ്തമായ ഒരു നോവല്‍ എഴുതി.അതാണ് മോബിഡിക്ക് അല്ലെങ്കില്‍ ദിവെയില്‍ (Moby Dick, The Whale) ആ കപ്പല്‍ യാത്ര അല്ലെങ്കില്‍ അതിലെ ജോലിയെ അദ്ദേഹം അദ്ദേഹത്തിന്റെ യേല്‍ കോളെജും ഹാര്‍വാര്‍ഡുമായി കണക്കാക്കിയെന്നുപിന്നീട് അദ്ദേഹം എഴുതി.സ്വന്തം അനുഭവത്തില്‍നിന്നും മെല്‍വില്‍ എഴുതിയിരിക്കുന്നനോവല്‍ ആദ്യം ആസ്വാദക ലോകം സ്വീകരിച്ചില്ലെങ്കിലും പിന്നീട് അതിനുപ്രചുരപ്രചാരമുണ്ടായി. ഇവിടെ കല്‍പ്പനയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള കലാപരമായ കലര്‍ത്തല്‍ നടന്നിരിക്കുന്നു.ഈ ലോകത്തിന്റെ നൈസ്സര്‍ഗികമായ ഭംഗി, പ്രത്യേകിച്ച് കടലിന്റെ വര്‍ണ്ണനകള്‍ മെല്‍വില്‍മനോഹരമായി നിര്‍വ്വഹിച്ചിട്ടുണ്ട് ഈ നോവലില്‍. അമേരിക്കയില്‍ കാല്‍പ്പനിക പ്രസ്ഥാനത്തിനു ഈ നോവല്‍മുതല്‍ക്കൂട്ടായിട്ടുണ്ടു. വിശ്വസാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ പ്രാരംഭ വാചകം "Call me Ishmael” '' ഈ പുസ്തകത്തിലാണുള്ളത്. "അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള എന്റെ ആരാധനാസൂചകമായി ഈ നോവല്‍സമര്‍പ്പിക്കുന്നു.' 'ഇങ്ങനെരേഖപ്പെടുത്തികൊണ്ട്പുസ്തകം മെല്‍വില്‍ ഹോതോണിനാണു സമര്‍പ്പിച്ചിട്ടുള്ളത്.

അടുത്തലക്കത്തില്‍വാള്‍റ്റ്‌വിറ്റ്മാനും റോബര്‍ട്‌ഫ്രോസ്റ്റും അവരുടെ സാഹിത്യസംഭാവനകളും പ്രൊഫസ്സര്‍ സാറിന്റെ സംഭാഷണത്തില്‍നിന്നും കുറിച്ചത്.
(തുടരും)

Read Part 1
വിജ്ഞാന വീഥികളിലൂടെ (പ്രൊഫസ്സര്‍ ചെറുവേലിസാറുമൊത്തൊരു സര്‍ഗ്ഗ സന്ധ്യ (2: സുധീര്‍പണിക്കവീട്ടില്‍)വിജ്ഞാന വീഥികളിലൂടെ (പ്രൊഫസ്സര്‍ ചെറുവേലിസാറുമൊത്തൊരു സര്‍ഗ്ഗ സന്ധ്യ (2: സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
നാരദന്‍ 2017-08-05 14:26:19
ഒരു നല്ല  ഊണ്  പ്രതീക്ഷിക്കുന്നു , ഉപ്പേരിയും  പപ്പടവും  ഇലയില്‍  വന്നു ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക