Image

ദിലീപിനെ പെടുത്തിയത് ?..അടൂര്‍ ചില സംശയങ്ങള്‍ ഉന്നയിക്കുന്നു

Published on 05 August, 2017
ദിലീപിനെ പെടുത്തിയത് ?..അടൂര്‍ ചില സംശയങ്ങള്‍ ഉന്നയിക്കുന്നു

ദിലീപിന്റെ അറസ്റ്റില്‍ തനിക്ക് സംശയമുണ്ടെന്ന് അടൂര്‍ . നടിയെ ആക്രമിച്ച സംഭവം ഒരിക്കലും ഒരു സ്ത്രീയുടെ നേര്‍ക്കും നടക്കാന്‍ പാടില്ലാത്തത് തന്നെയാണ്. പക്ഷേ ഇപ്പോഴുള്ളത് മുഴുവന്‍ കഥയായിക്കൂടെ എന്ന് അടൂര്‍ ചോദിക്കുന്നു. ഈ കുറ്റം ചെയ്ത നമുക്കറിയാവുന്ന ഒരാളുണ്ട്. അയാളെപ്പറ്റിയല്ലാതെ മറ്റുള്ളവരെപ്പറ്റി ഇപ്പോഴും നമുക്കറിയില്ല. ഈ കുറ്റകൃത്യം ചെയ്തയാള്‍ക്ക് കൃത്യമായി അറിയാം ആക്രമിക്കപ്പെട്ട നടിയും ആരോപണ വിധേയനായ നടനും തമ്മില്‍ ഇഷ്ടത്തിലല്ല എന്ന്.

അക്കാരണം കൊണ്ട് തന്നെ നടന്‍ അയാളുടെ സിനിമകളില്‍ നിന്നും ഈ നടിയെ മാറ്റിനിര്‍ത്തിയിരുന്നു. ഇത് ഉപയോഗപ്പെടുത്തി ആ നടന്റെ പേര് കേസില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി ചെയ്തതായിക്കൂടെ എന്ന് തനിക്ക് ബലമായ സംശയമുണ്ടെന്ന് അടൂര്‍ പറയുന്നു. എന്നാലിത്തരം സാധ്യതകള്‍ ആരും ചര്‍ച്ച ചെയ്യുന്നതേ ഇല്ലെന്നും അടൂര്‍ ആരോപിക്കുന്നു. അവര്‍ക്കെല്ലാം ആ കുറ്റകൃത്യം ഈ നടന്‍ ചെയ്യിച്ചതാണ് എന്ന് വരുത്തിത്തീര്‍ക്കണം. വലിയൊരു അധോലോക നായകനെപ്പോലെയാണ് പത്രങ്ങള്‍ നടനെക്കുറിച്ച് എഴുതുന്നതെന്നും അടൂര്‍ വിമര്‍ശിക്കുന്നു.

മാധ്യമങ്ങള്‍ പറഞ്ഞ് പറഞ്ഞ് ജനങ്ങളെ മുഴുവന്‍ അയാളുടെ ശത്രുക്കളാക്കി. അയാള്‍ പോകുന്നിടത്തെല്ലാം ജനങ്ങള്‍ കൂവുന്നത് എന്ത് അറിഞ്ഞിട്ടാണ് എന്നും അടൂര്‍ ചോദിക്കുന്നു. ജനത്തെ നടനെതിരെ ചാര്‍ജ് ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്. അത് കോടതിയെപ്പോലും സ്വാധീനിക്കുമെന്നും അടൂര്‍ പറയുന്നു. അത് തെറ്റാണ്. ഒരാള്‍ക്ക് നീതി കിട്ടാന്‍ ഈ രാജ്യത്ത് അവകാശമില്ലേ എന്നും നീതി നിഷേധിക്കാന്‍ നമ്മളാരാണ് എന്നും അടൂര്‍ ചോദിക്കുന്നു. ഇപ്പോള്‍ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണയാണെന്നും വിമര്‍ശനമുണ്ട്


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക