ബെര്‍മിംഗ്ഹാം: ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ 'പേരന്റല്‍ ട്രെയിനിംഗ്' എന്ന പേരില്‍ മാതാപിതാക്കള്‍ക്കായി ക്ലാസ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 14 ന് (തിങ്കള്‍) ബെര്‍മിംഗ്ഹാമിലെ സെന്റ് ജെറാര്‍ഡ് കത്തോലിക്ക പള്ളിയാണ് ക്ലാസ്.
സെഹിയോന്‍ യൂറോപ്പ് സ്കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം ആയിരക്കണക്കിന് കുട്ടികളിലൂടെയും കൗമാരക്കാരിലൂടെയും കണ്ടതും കേട്ടതും പങ്കുവച്ചതും അവരുയര്‍ത്തിയ ചോദ്യങ്ങളും മാതാപിതാക്കളുമായി നടക്കുന്ന ചര്‍ച്ചയില്‍ പങ്കുവയ്ക്കും. മക്കള്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാതാപിതാക്കളുടെ അനുഭവ സാക്ഷ്യങ്ങളും ചേര്‍ത്ത് ഒരുക്കുന്ന പ്രത്യേക പ്രാര്‍ഥനകളും ഗാനശുശ്രൂഷകളും കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തുന്ന ധ്യാനങ്ങള്‍, ക്ലാസുകള്‍ തുടങ്ങിയവയും ക്ലാസിന്റെ ഭാഗമായിരിക്കും.
രാവിലെ ഒന്‍പതിന് ജപമാലയോടെ തുടങ്ങുന്ന ശുശ്രൂഷയില്‍ കുട്ടികള്‍ക്കും പങ്കെടുക്കാവുന്നതാണ്. കുന്പസാരത്തിനും സ്പിരിച്വല്‍ ഷെയറിംഗിനും സൗകര്യം ഉണ്ടായിരിക്കും.
വിവരങ്ങള്‍ക്ക്: ജോസ് മാത്യു 07888 843707.
റിപ്പോര്‍ട്ട്: ബാബു ജോസഫ്