Image

വിയന്നയില്‍ ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ കണ്‍വന്‍ഷന്‍ നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍

Published on 05 August, 2017
വിയന്നയില്‍ ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ കണ്‍വന്‍ഷന്‍ നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍
 
വിയന്ന: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരുമയുടെയും ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യുഎംഎഫ്) ആദ്യ മഹാസമ്മേളനം നടത്തുന്നു. നവംബര്‍ രണ്ട്, മൂന്ന് (വ്യാഴം, വെള്ളി) തീയതികളില്‍ വിയന്ന സിറ്റി സെന്‍ട്രലിലാണ് സമ്മേളനം നടക്കുക. 

കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തുനിന്നും പ്രശസ്ത വ്യക്തികളും ഓസ്ട്രിയ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരും അതിഥികളായി പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ വനിതകള്‍ക്കും യുവജങ്ങള്‍ക്കും സിന്‌പോസിയങ്ങളും സെമിനാറും നടക്കും. ബിസിനസ് രംഗത്തെ പ്രതിഭകള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതോടൊപ്പം ഫെഡറേഷന്റെ അംഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രത്യേക വര്‍ക്ഷോപ്പുകളും ഉണ്ടാകും. സമാപനദിവസം പ്രമുഖ്യ മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ് ഒരുക്കുന്ന സംഗീത നിശയും അരങ്ങേറും.

പരിപാടികളുടെ വിജയത്തിനായി ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍ (ജനറല്‍ കണ്‍വീനര്‍), തോമസ് പടിഞ്ഞാറേകലയില്‍ (ഓസ്ട്രിയ), ഷൗക്കത്ത് പറന്പി (ഇന്ത്യ), ഡോണി ജോര്‍ജ് (ജര്‍മ്മനി), നൗഷാദ് ആലുവ (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), രാജ് പുല്ലാനിക്കാട്ടില്‍ (ആഫ്രിക്ക), ഫൈസല്‍ വെള്ളാണി (സൗദി അറേബ്യ), അരുണ്‍ മോഹന്‍ (സ്വീഡന്‍), ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്) എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

സാബു ചക്കാലക്കല്‍ (റിസപ്ഷന്‍ കമ്മിറ്റി), ഉമേഷ് മേനോന്‍ (ബിസിനസ് സിന്‌പോസിയം), ബീന വെളിയത് (വിമന്‍സ് ഫോറം), സ്റ്റാന്‍ലി ജോസ് (ഡബ്ല്യുഎംഎഫ് കൊളോക്യം), ജെഫിന്‍ കീക്കാട്ടില്‍ (യൂത്ത് സമ്മിറ്റ്), ആന്റണി പുത്തന്‍പുരയ്ക്കല്‍ (ഫാമിലി സെമിനാര്‍), ടോമിച്ചന്‍ പാരുകണ്ണില്‍ (ഡബ്ല്യുഎംഎഫ് ചാരിറ്റി നെറ്റ്വര്‍ക്ക്), ഘോഷ് അഞ്ചേരില്‍ (കള്‍ച്ചറല്‍ ഇവന്റ്‌സ്), തോമസ് കാരയ്ക്കാട്ട് (ഇന്‍ഫ്രാസ്ട്രക്ചര്‍), ജോബി ആന്റണി (മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍), ഷമീര്‍ യൂസഫ് (ഇലക് ഷന്‍ കമ്മീഷന്‍), സഞ്ജീവന്‍ ആണ്ടിവീട് (ഫിനാന്‍സ്) തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റികള്‍ കണ്‍വന്‍ഷന്റെ നടത്തിപ്പില്‍ സജീവ സാന്നിധ്യമാകും.

വിവരങ്ങള്‍ക്ക്: 004369919417357, 

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക