Image

മഅ്‌ദനി ഇന്ന്‌ കേരളത്തിലെത്തും

Published on 06 August, 2017
മഅ്‌ദനി ഇന്ന്‌ കേരളത്തിലെത്തും


കൊച്ചി : അബ്ദുള്‍ നാസര്‍ മഅ്‌ദനി ഇന്ന്‌ കേരളത്തില്‍ എത്തും. സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ്‌ അനുവദിച്ചതിനെ തുടര്‍ന്നാണ്‌ മഅ്‌ദനി ഇന്ന്‌ കേരളത്തില്‍ എത്തുന്നത്‌. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും മാതാപിതാക്കളെ കാണുന്നതിനുമാണ്‌ ജാമ്യം അനുവദിച്ചത്‌. ഉച്ചതിരിഞ്ഞ്‌ ബാംഗ്ലൂരില്‍ നിന്നും വിമാന മാര്‍ഗം മഅ്‌ദനി നെടുംമ്പാശേരിയില്‍ എത്തും.

സുരക്ഷാ ഉദ്യോഗസ്ഥര്‍ മഅദനിയെ അനുഗമിക്കും. നെടുംമ്പാശേരിയില്‍ നിന്നും റോഡ്‌ മാര്‍ഗം കൊല്ലം അന്‍വാറുശ്ശേരിയിലേക്ക്‌ പോകും. പി ഡി പി വിമാനത്താവളത്തില്‍ മഅ്‌ദനിക്ക്‌ സ്വീകരണം നല്‍കും. ഈ മാസം 19 വരെ കേരളത്തില്‍ തങ്ങുന്നതിനാണ്‌ സുപ്രീം കോടതി മഅ്‌ദനിക്ക്‌ അനുമതി നല്‍കിയിട്ടുള്ളത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക