Image

ഗോവയില്‍ 40ഓളം കുരിശും കല്ലറകളും തകര്‍ത്തു

Published on 06 August, 2017
ഗോവയില്‍ 40ഓളം  കുരിശും കല്ലറകളും തകര്‍ത്തു

ഹിന്ദു രാഷ്ട്രത്തിന്‌   ആഹ്വാനം ചെയ്‌ത ആള്‍ ഇന്ത്യ ഹിന്ദു സമ്മേളനം കഴിഞ്ഞ്‌  ഒരുമാസത്തിനുള്ളില്‍  മതസ്‌പര്‍ദ്ധയുടെ വിളനിലമായി മാറുകയാണ്‌ ഗോവയെന്ന്‌ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട്‌. 

സംസ്ഥാനത്ത്‌ വിവിധയിടങ്ങളിc നശിപ്പിക്കപ്പെട്ട നിലയിc കുരിശുരൂപങ്ങള്‍ കണ്ടെത്തിയത്‌ ക്രിസ്‌ത്യന്‍ മതവിശ്വാസികളെ പരിഭ്രാന്തിപ്പെടുത്തിയിരുന്നു. ചിലയിടങ്ങളില്‍ ക്ഷേത്രങ്ങളിലും അക്രമം നടന്നതായി കണ്ടെത്തിയിരുന്നു.

 ദക്ഷിണ ഗോവയിലെ ചര്‍ച്ചോറം ഗ്രാമത്തിലെ പള്ളി സിമിത്തേരിയിഗോവയിനിരവധി ശവക്കല്ലറകള്‌ അടിച്ച്‌ തകര്‍പ്പെട്ടതായും എല്ലുകള്‍ പുറത്തെടുത്തിട്ടതായും ഇന്നെല കണ്ടെടുത്തതോടെയാണ്‌ ഹിന്ദു സമ്മേളനത്തിന്‌ ഒരു മാസം ഇപ്പുറമുള്ള ഗോവയുടെ നേര്‍സ്ഥിതി വ്യക്തമാകുന്നത്‌.

പിഴുതെറയിപ്പെട്ട നിലയില്‍ 40ഓളം കുരിശുരൂപങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെടുത്തതായി കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്‌ ആന്‍ഡ്‌ പീസ്‌ എന്ന സംഘടനയുടെ എക്‌സിക്ക്യൂട്ടീവ്‌ സെക്രട്ടറി ഫാ.സാവിയോ ഫെര്‍ണ്ടാസ്‌ പറയുന്നു. 

കുരിശുരൂപങ്ങള്‍ നശിപ്പിച്ചെന്ന്‌ ആരോപിച്ച്‌ ഫ്രാന്‍സിസ്‌ പെരേരെ എന്ന വ്യക്തിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തതിന്‌ പിന്നാലെയും അക്രമങ്ങള്‍ തുടര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മാസത്തിനുള്ളില്‍ 9 പള്ളികളിലാണ്‌ അക്രമം നടന്നത്‌.

ജൂണില്‍ ഹിന്ദു ജനജാഗ്രതി സമിതിയുടെ നേതൃത്വത്തില്‍ ഗോവയില്‍ നടന്ന അഖിലേന്ത്യ ഹിന്ദു സമ്മേളനത്തില്‍ നിരവധി ഹിന്ദു സംഘടനകളുടെ നേതാക്കളെത്തി വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ പ്രസംഗിച്ചിരുന്നു. അഭിമാന ചിഹ്നമായി ബീഫ്‌ കഴിക്കുന്നവരെ പരസ്യമായി തൂക്കി കൊല്ലണമെന്ന്‌ കേന്ദ്ര സര്‍ക്കാരിനോട്‌ അഭ്യര്‍ത്ഥിച്ച്‌ കൊണ്ടുള്ള സാധ്വി സരസ്വതിയുടെ പ്രസംഗം ഏറെ  വിവാദമായിരുന്നു.


2000ല്‍ അധികാരത്തിലേറിയ ബിജെപി പാഠഭാഗങ്ങളില്‍ വലിയ തോതില്‍ മാറ്റം സംഘപരിവാര്‍ ആശയങ്ങള്‍ കുത്തിനിറയ്‌ക്കാന്‍ ശ്രമിക്കുന്നതായി ആരോപണമുണ്ടായിരുന്നു. വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യറിന്റെ പെരുന്നാള്‍ ദിനമുള്ള പൊതു അവധി നിര്‍ത്തലാക്കാന്‍ ശ്രമിച്ചതും ക്രിസ്‌ത്യന്‍ മുസ്ലിം സംസ്‌കാരങ്ങളെ പുറത്ത്‌ നിന്നുള്ളവയായി ചിത്രീകരിക്കാന്‍ ശ്രമിച്ചതും നിലവിലെ സംഭവങ്ങളില്‍ ജനത്തെ ഭയപ്പെടുത്തുകയാണ്‌.

2012 മുതല്‍ ബിജെപിയാണ്‌ ഗോവ ഭരിക്കുന്നത്‌. ബിജെപി ദേശീയ നേതാക്കള്‍ വിവാദ പ്രസ്‌താവനകള്‍ നടത്തുമ്പോള്‍ പോലും സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകള്‍ പരിഗണിച്ച്‌ ഗോവയില്‍ ഒരിക്കലും ബിജെപി ന്യൂനപക്ഷ വിരുദ്ധ പ്രസ്‌താവനകള്‍ നടത്തിയിരുന്നില്ല. 
ഗോവയില്‍ 40ഓളം  കുരിശും കല്ലറകളും തകര്‍ത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക