Image

പ്രവാസികളുടെ നാട്ടിലെ സ്വത്തു സംരക്ഷണം; മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു

അനില്‍ കെ പെണ്ണുക്കര Published on 06 August, 2017
പ്രവാസികളുടെ നാട്ടിലെ സ്വത്തു സംരക്ഷണം; മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു
പ്രവാസികളുടെ കേരളത്തിലെ സ്വത്തു സംരക്ഷിക്കുന്നതിനുള്ള നിയമ പരമായ പരിരക്ഷ ഉറപ്പുവരുത്തുന്നുന്നതിനു വേണ്ടി ഫോമയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പതിനൊന്നിന ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം കേരളാ മുഖ്യമന്ത്രി ശ്രീ: പിണറായി വിജയന് നല്‍കി.

ആഗസ്ത് നാലിന് തിരുവനന്തപുരത്ത് നടന്ന ഫോമാ കണ്‍വന്‍ഷന്‍ ഉത്ഘാടനത്തിനു ശേഷമാണ് മുഖ്യമന്ത്രിക്ക് പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സേവി മാത്യു നിവേദനം നല്‍കിയത് .

പിണറായി വിജയന്‍ പ്രവാസി വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിയാണ്. ഇനിയിപ്പോള്‍ അദ്ദഹത്തില്‍ മാത്രമാണ് ഇക്കാര്യത്തില്‍ പ്രതീക്ഷ എന്ന് സേവി മാത്യു പറഞ്ഞു. ഈ പ്രശനത്തില്‍ ചതിക്കപ്പെട്ട നൂറുകണക്കിന് ആളുകളെ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഒരേ വേദിയില്‍ എത്തിക്കും.

ഇനിയും ഇത്തരം ചതികള്‍ ഉണ്ടാകാന്‍ പാടില്ല. ഗള്‍ഫിലും, അമേരിക്കയിലും , യുറോപ്പിലുമൊക്കെ ആജീവാനന്ത്യം പണിയെടുത്ത് വാങ്ങിയ സ്വത്തുവകകള്‍ ബന്ധങ്ങളുടെയും, നിയമത്തിന്റെയും പഴുതിലൂടെ സ്വന്തമാക്കുന്ന നീചമായ പ്രവര്‍ത്തി അവസാനിപ്പിക്കുവാന്‍ പ്രവാസി മലയാളികള്‍ പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സിലുമായി ബന്ധപ്പെടുകയും തുടര്‍ പ്രവര്‍ത്തനങ്ങളില്‍ സഹരിക്കുകയും വേണം.

അതിനായി കേരളത്തില്‍ ഒരു ഓഫിസ് സംവിധാനവും ഉണ്ടാക്കുവാന്‍ പദ്ധതിയുണ്ട്.

വസ്തുവകകള്‍ നഷ്ടപ്പെട്ടവര്‍ മാത്രമല്ല, എല്ലാ പ്രവാസികളുടെയും സഹായം ഉണ്ടാകണം . എങ്കില്‍ മാത്രമേ നമ്മുടെ ദൗത്യം വിജയിക്കുകയുള്ളു. കേരളാ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കാണിക്കുന്ന താല്പര്യത്തെ കക്ഷിരാഷ്ട്രീയ ഭേദമന്യേ പിന്തുണയ്ക്കുകയും ലോകത്തിനെ എല്ലാ ഭാഗത്തുനിന്നും അദ്ദേഹത്തിന് പിന്തുണ നല്‍കുകയും അദ്ദേഹത്തിനെ അത് ബോധ്യപ്പെടുത്തുകയും വേണം.

ഇല്ലങ്കില്‍ ഈ പരിപാടി എങ്ങും എത്തുകയില്ല. മുഖ്യമന്ത്രി തന്നെ പറഞ്ഞ ആശയമായിരുന്നു കേരളാ പ്രവാസി ട്രിബ്യുണല്‍ . എല്ലാ പ്രവാസികള്‍ക്കും ഒരു പരിധിവരെ ഗുണപ്രദമായ കേരളാ പ്രവാസി ട്രിബ്യുണല്‍ ഫോമാ കണ്‍ വന്‍ഷനില്‍ പ്രഖ്യാപിക്കും എന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്.

അത് പ്രഖ്യാപിക്കുന്ന തരത്തിലേക്ക് ഒരു പരിശ്രമം നടത്തുവാന്‍ ആര്‍ക്കും സാധിച്ചില്ല. അതില്‍ ഖേദമുണ്ട് . പ്രവാസികള്‍ മുഴുവനായി അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശനം വോട്ടവകാശം മാത്രമല്ല . അവന്റെ സ്വത്തുവകകളുടെ സംരക്ഷണം കൂടിയാണ്. പലരും ഇക്കാര്യത്തില്‍ താല്‍പ്പര്യം കാണിക്കാത്തത് എതിര്കക്ഷികളായി വരുന്നത് പലപ്പോളും രക്തബന്ധമുള്ളവര്‍ ആയതുകൊണ്ടാണ്. എന്നിരുന്നാലും , അവകാശപ്പെട്ടതും കഷ്ടപ്പെട്ടു ഉണ്ടാക്കിയതുമായ സ്വത്തു നഷ്ടപ്പെടുന്നവന്റെ വേദന അനുഭവിക്കുന്നവര്‍ക്ക ുമാത്രമേ അറിയൂ. ഈ അനുഭവത്തിനൊപ്പം നില്‍ക്കുവാന്‍ ആഗോള മലയാളി സമൂഹത്തോട് ആവശ്യപ്പെടുകയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ഫോമയുടെ ശക്തമായ പൊളിറ്റിക്കല്‍ ഫോറത്തിന്റെ എക്കാലത്തെയും ആവശ്യങ്ങളില്‍ ഒന്നാണ് പ്രവാസികളുടെ സ്വത്തു സംരക്ഷണം. ഫോമയുടെ രൂപീകരണം മുതല്‍ ഈ ആവശ്യം ഗവണ്മെന്റുകളില്‍ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

പ്രവാസി ട്രിബ്യുണല്‍ മാത്രമല്ല , പ്രവാസികള്‍ക്കും , മറ്റു സിറ്റിസണ്ഷിപ്പുള്ള ഇന്‍ഡ്യാക്കാരുടെ സ്വത്തുക്കളുടെ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.

ഭൂമുഖത്തുള്ള സകല രാജ്യങ്ങളിലും പ്രവാസി മലയാളികള്‍ അല്ലങ്കില്‍ മലയാളി ഉത്ഭവമുള്ള ജനവിഭാഗം ഉണ്ട്.അവര്‍ക്കെല്ലാം കേരളത്തില്‍ സ്വത്തു ഉണ്ട് . ഇവരെ എല്ലാം ഏകീകരിക്കുന്നതിനായി ആധാറിന് സമാനമായ ഒരു തിരിച്ചറിയല്‍ രേഖ, ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ പ്രശ്ങ്ങള്‍ വ്യത്യസ്തമാകയാല്‍ അവര്‍ പൊതുവായി അനുഭവിക്കുന്ന സ്വാത്ത് സംരക്ഷണത്തിന് മുന്‍കൈ എടുക്കുക, പ്രവാസികള്‍ നാട്ടിലില്ല എന്ന ഒരു കാരണത്താല്‍ അവരുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ കവര്‍ന്നെടുക്കുന്നതിനെ തടയുന്നതിന് വേണ്ടി അവരുടെ സ്വത്തു വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഒരു പ്രത്യേക രജിസ്റ്റര്‍ തയാറാക്കുക, തുടങ്ങി നിരവധി ആവശ്യങ്ങള്‍ മുഖ്യമന്ത്രിക്ക് നല്‍കി

പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ തുടര്‍ പ്രവര്‍ത്തങ്ങള്‍ക്കായി സജീമാകുകയാണെന്നും അദ്ദേഹം പറഞ്ഞു .
പ്രവാസികളുടെ നാട്ടിലെ സ്വത്തു സംരക്ഷണം; മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക