Image

ദിലീപിനെ സിനിമ മേഖലയില്‍ നിന്നും ഇല്ലാതാക്കാനുള്ള ശ്രമം ': നിര്‍മ്മാതാവ്‌ സുരേഷ്‌കുമാര്‍

Published on 06 August, 2017
 ദിലീപിനെ സിനിമ മേഖലയില്‍ നിന്നും ഇല്ലാതാക്കാനുള്ള ശ്രമം ': നിര്‍മ്മാതാവ്‌ സുരേഷ്‌കുമാര്‍

നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിനെ പിന്തുണച്ച്‌ നിര്‍മ്മാതാവ്‌ ജി സുരേഷ്‌കുമാര്‍ രംഗത്ത്‌. ദിലീപിനെ സിനിമ മേഖലയില്‍ നിന്നും ഇല്ലാതാക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നു ജി. സുരേഷ്‌കുമാര്‍ മനോരമ ന്യൂസിനോട്‌ പറഞ്ഞു. 

എല്ലാകുറ്റവുംദിലീപിന്റെതലയില്‍അടിച്ചേല്‍പ്പിക്കുകയാണെന്നാണ്‌ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
`'ദിലീപ്‌ കുറ്റാരോപിതനാണ്‌ കേസിന്റെ അന്വേഷണം നടക്കട്ടേ, അത്‌ എവിടെ വരെയെത്തുമെന്നും ഞങ്ങള്‍ക്കറിയാം. 

ദിലീപിന്റെ തലയില്‍ എല്ലാം അടിച്ചേല്‍പ്പിക്കുന്നതായിട്ടാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. തെറ്റ്‌ ചെയ്‌തിട്ടുള്ള ആളെ ശിക്ഷിക്കണം, എന്നാല്‍, അദ്ദേഹം തെറ്റ്‌ ചെയിട്ടില്ലെങ്കില്ലോ അത്‌ ഒരു ചോദ്യ ചിഹ്നമാണ്‌. ഒരാളെ ആക്രമിക്കുന്നതിന്‌  അതിരുണ്ട്‌. അത്‌ കടന്നു പോകുന്നുണ്ട്‌. 

തെറ്റുകാരനാണെന്ന തരത്തില്‍ 100 കള്ളം പറഞ്ഞു കൊണ്ടു അത്‌ സത്യമായി വരുന്ന തരത്തില്‍ എത്തിക്കുകയാണ്‌.'' ജി. സുരേഷ്‌കുമാര്‍ പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസിമായി ഡി സിനിമാസിന്‌ എന്താണി ബന്ധമെന്നും ജി സുരേഷ്‌കുമാര്‍ ചോദിക്കുന്നു. താരവും വിതരണക്കാരനും ബിസിനസുകാരനുമായ ദിലീപിന്‌ പലയിടത്തും നിക്ഷേപമുണ്ടാവും. 

ഡി സിനിമാസിന്റെ നിയമലംഘനം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജനറേറ്ററിന്റെ പേരില്‍ പൂട്ടിക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുകയാണെന്നുംഇത്‌ എന്തിനാണെന്നും പിന്നില്‍ ആരേന്നും കണ്ടെത്തണമെന്നും ജി. സുരേഷ്‌കുമാര്‍ ആവശ്യപ്പെടുന്നു.

 എവിടെ എല്ലാം നിയമസംഘനം നടക്കുന്നുണ്ട്‌. മൂന്നാറില്‍ എന്തെല്ലാം നടക്കുന്നു, അതെല്ലാം പൂട്ടിയോ? ഒന്നും തൊടാന്‍ സാധിച്ചില്ലല്ലോ. 

ഇത്‌ ആരുടെയോ വ്യക്തിപരമായ പകപോക്കലാണ്‌. ദിലീപ്‌ സിനിമാമേഖലയില്‍ ഉണ്ടാവരുതെന്ന്‌ കരുതുന്ന ആരോ ഇതിനു പിന്നാല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഞങ്ങള്‍ സംശയിക്കുന്നുണ്ട്‌.
ജി. സുരേഷ്‌കുമാര്‍

ദിലീപിനെതിരെ ഘോരഘോരം സംസാരിച്ച രാഷ്ട്രീയക്കാരെയാരെയും പീഡനക്കേസില്‍ എംഎല്‍എ അറസ്റ്റിലായപ്പോള്‍ കണ്ടില്ല. ചാനലുകള്‍ കയറിയിറങ്ങി ദിലീപിനെ ചീത്തവിളിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ കാര്യത്തില്‍ എന്തുവേണമെന്നു സിനിമസംഘടനകള്‍ പിന്നീടു ചര്‍ച്ച ചെയ്യുമെന്നും സുരേഷ്‌ കുമാര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക