Image

പ്രമേഹരോഗം ഏറുന്നു; സ്‌ത്രീകളില്‍ കൂടുതല്‍

Published on 26 June, 2011
പ്രമേഹരോഗം ഏറുന്നു; സ്‌ത്രീകളില്‍ കൂടുതല്‍
ലണ്ടന്‍: ലോകത്തില്‍ പ്രമേഹരോഗികളുടെ എണ്ണംകൂടുന്നതായി റിപ്പോര്‍ട്ട്‌. പ്രായപൂര്‍ത്തിയായ സ്‌ത്രീകളിലാണ്‌ രോഗം കൂടുതലും കാണപ്പെടുന്നത്‌. ഹാര്‍വാഡ്‌ സര്‍വകലാശാലയിലെ വിദഗ്‌ധരും ലണ്ടനിലെ ഇംപീരിയല്‍ കോളജ്‌ ഗവേഷകരും ചേര്‍ന്നാണ്‌ പഠനറിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. ഇന്ന്‌ ലോകത്ത്‌ ആകെ 347 ദശലക്ഷം പ്രമേഹരോഗികളാണുള്ളത്‌. 153 ദശലക്ഷത്തില്‍ നിന്നാണ്‌ ഈ വളര്‍ച്ച. ഭീമമായ ഈ വളര്‍ച്ച പ്രമേഹരോഗികളുടെ ആയുസിന്റെ നിരക്ക്‌ 70 ശതമാനത്തോളം കുറച്ചതായും പഠനത്തില്‍ ചൂണ്‌ടിക്കാട്ടുന്നു. `ദ ലാന്‍സെറ്റ്‌ മെഡിക്കല്‍ ജേര്‍ണല്‍' എന്ന മാഗസിനിലാണ്‌ പുതിയ റിപ്പോര്‍ട്ട്‌. പസഫിക്‌ ദ്വീപുകളിലാണ്‌ പ്രമേഹരോഗികളുടെ എണ്ണം കുതിച്ചുകയറുന്നതായി കണ്‌ടെത്തിയത്‌.അമിതവണ്ണം, വ്യായാമക്കുറവ്‌, ഭക്ഷണശൈലി, വാര്‍ധക്യം, അമിത കൊഴുപ്പും പ്രഷറും, പാരമ്പര്യം, പ്രസവാനന്തര പ്രമേഹബാധ എന്നിവയെല്ലാം പ്രമേഹത്തിനു കാരണമാകാറുണ്‌ട്‌. ഹൃദ്രോഗം, വൃക്കകളുടെ അപചയം, അമിതരക്ത സമ്മര്‍ദ്ദം എന്നിവ പ്രമേഹരോഗികളുടെ മരണത്തിന്‌ കാരണമാകുന്നു. പ്രമേഹരോഗികളില്‍ 80 ശതമാനം പേരും മരണപ്പെടുന്നത്‌ ഹൃദയധമനീരോഗങ്ങളാലാണ്‌. കൂടുതല്‍ മൂത്രശങ്ക, അമിത ദാഹം, വിശപ്പ്‌, ഭാരക്കുറവ്‌, തളര്‍ച്ച, ഏകാഗ്രത കുറവ്‌, ഓക്കാനവും വയറുവേദനയും, കൈകാലുകളില്‍ തരിപ്പ്‌, ഉണങ്ങിവരണ്‌ട നാവ്‌, കാഴ്‌ച്ചക്കുറവ്‌, തുടരെത്തുടരെയുള്ള അണുബാധ, കരിയാന്‍ വൈകുന്ന മുറിവുകള്‍ എന്നിവയാണ്‌ പ്രധാന രോഗ ലക്ഷണങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക